വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിന്‌ മിനി ബസ്‌ അനുവദിക്കും:ഡോ:എം.കെ.മുനീർ.

ഓമശ്ശേരി: ഡോ:എം.കെ.മുനീർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 22 ലക്ഷം രൂപ ചെലവഴിച്ച്‌ പുത്തൂർ ഗവ:യു.പി.സ്കൂളിൽ മൂന്ന് ക്ലാസ്‌ മുറികളുടെ നിർമ്മാണം പൂർത്തീകരിച്ചു.പുതിയ ക്ലാസ്‌ റൂമുകളുടെ ഉൽഘാടനം ഡോ:എം.കെ.മുനീർ എം.എൽ.എ.നിർവ്വഹിച്ചു.

പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികവ്‌ പുലർത്തുന്ന കലാലയമാണ്‌ പുത്തൂർ ഗവ:യു.പി.സ്കൂളെന്നും ഒരു നൂറ്റാണ്ട്‌ പിന്നിട്ട സ്കൂൾ മാതൃകാ പ്രവർത്തനങ്ങളാണ്‌ കാഴ്ച്ച വെക്കുന്നതെന്നും എം.എൽ.എ.അഭിപ്രായപ്പെട്ടു.പുത്തൂർ സ്കൂളിലെ വിദ്യാർത്ഥികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന്‌ എം.എൽ.എ.ഫണ്ടിൽ നിന്നും മിനി ബസ്‌ അനുവദിക്കുമെന്ന് ഹർഷാരവങ്ങൾക്കിടയിൽ ഡോ:എം.കെ.മുനീർ എം.എൽ.എ.പ്രഖ്യാപിച്ചു.

പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർ മാൻ യൂനുസ്‌ അമ്പലക്കണ്ടി,പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,പി.ടി.എ.പ്രസിഡണ്ട്‌ മൻസൂർ പാറങ്ങോട്ടിൽ,വി.റിയാസ്‌ ഖാൻ,കെ.പി.സൈനുദ്ദീൻ മാസ്റ്റർ,പി.സി.മൂസ എന്നിവർ സംസാരിച്ചു.എസ്‌.എം.സി.ചെയർമാൻ പി.വി.സ്വാദിഖ്‌ സ്വാഗതവും പ്രധാനാധ്യാപിക വി.ഷാഹിന ടീച്ചർ നന്ദിയും പറഞ്ഞു.

ഫോട്ടോ:പുത്തൂർ ഗവ:യു.പി.സ്കൂളിൽ പുതിയ ക്ലാസ്‌ മുറികളുടെ ഉൽഘാടനം ഡോ:എം.കെ.മുനീർ എം.എൽ.എ.നിർവ്വഹിക്കുന്നു.

Post a Comment

أحدث أقدم