ഓമശ്ശേരി: മുക്കം നഗരസഭയിലെ ഇരട്ടക്കുളങ്ങര ഡിവിഷൻ എം.എസ്.എഫ്.കമ്മിറ്റി അമ്പലക്കണ്ടി കുഴിമ്പാട്ടിൽ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം-23 (ബാല സംഗമം)ആവേശമായി.ബാലികാ-ബാലന്മാരുടെ നിറസാന്നിദ്ധ്യം കൊണ്ട് ശ്രദ്ദേയമായ സംഗമത്തിൽ കലാ-കായിക-വിനോദ പരിപാടികളും അരങ്ങേറി.
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.തിരുവമ്പാടി മണ്ഡലം എം.എസ്.എഫ്.പ്രസിഡണ്ട് ഹർഷിദ് നൂറാം തോട് മുഖ്യപ്രഭാഷണം നടത്തി.എം.എം.റാഷിദ് അദ്ധ്യക്ഷത വഹിച്ചു.
മുക്കം നഗരസഭ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ശരീഫ് വെണ്ണക്കോട്,എം.എസ്.എഫ്.തിരുവമ്പാടി മണ്ഡലം സെക്രട്ടറി പി.ശറഫുദ്ദീൻ,ബാല കേരളം തിരുവമ്പാടി മണ്ഡലം കോ-ഓർഡിനേറ്റർ സൽമാൻ പുതുപ്പാടി,ഓമശ്ശേരി പഞ്ചായത്ത് എം.എസ്.എഫ്.പ്രസിഡണ്ട് യു.കെ.ശാഹിദ്,സി.വി.ഹുസൈൻ,അബ്ദുൽ റഹ്മാൻ കുഴിമ്പാട്ടിൽ,ഷാഫി കുഴിമ്പാട്ടിൽ,നിസാർ മഠത്തിൽ,ഇ.കെ.ഷമീർ,അബ്ദുൽ ലത്വീഫ് കുഴിമ്പാട്ടിൽ,വി.പി.അസ്‌ഹറുദ്ദീൻ,നിസാർ കുഴിമ്പാട്ടിൽ,ഷാനു തടായിൽ,ഇ.കെ.അസ്നാൻ,ഇ.കെ.സിനാൻ,എസ്.കെ.മുൻഷിർ അലി.കെ.സിനാൻ,വനിതാ ലീഗ് ഭാരവാഹികളായ സീനത്ത് പുതിയോട്ടിൽ,കെ.സക്കീന,ഇ.കെ.ഹാജറ എന്നിവർ സംസാരിച്ചു.എം.എ.ബാസിൽ സ്വാഗതവും മുഹമ്മദ് മുബാറക് നന്ദിയും പറഞ്ഞു.
ഫോട്ടോ:ഇരട്ടക്കുളങ്ങര ഡിവിഷൻ എം.എസ്.എഫ്.സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്യുന്നു.
إرسال تعليق