റിയാദ്: സൗദി വിദ്യാഭ്യാസ മന്ത്രി യൂസുഫ് അൽബുനയ്യാനും ഇന്ത്യൻ അംബാസഡർ ഡോ.സുഹൈൽ ഐജാസ് ഖാനും തമ്മിൽ ചർച്ച നടത്തി. റിയാദിൽ വിദ്യാഭ്യാസ മന്ത്രാലയ ആസ്ഥാനത്തു വെച്ചാണ് ഇന്ത്യൻ അംബാസഡറെ മന്ത്രി സ്വീകരിച്ചത്.
സർവകലാശാലാ വിദ്യാഭ്യാസം, ഗവേഷണം, ഇന്നൊവേഷൻ എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചായിരുന്നു ചർച്ച നടത്തിയത്.
സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ നിലവിലുള്ള സഹകരണ കരാറുകൾ സജീവമാക്കുന്നതിനെ കുറിച്ചും ഇരു രാജ്യങ്ങളിലെയും സർവകലാശാലകൾ തമ്മിൽ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ ശാസ്ത്രീയ വിനിമയവും സ്‌കോളർഷിപ്പുകളും മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും ചർച്ച ചെയ്തു.
ഇന്ത്യയും സൗദിയും തമ്മിൽ വിദ്യാഭ്യാസ മേഖലയിൽ സഹകരണം ശക്തമാക്കണമെന്നും പഠനങ്ങൾ നടത്തണമെന്നും സൗദി വിദ്യാഭ്യാസ മന്ത്രിയും ഇന്ത്യൻ അംബാസഡറും വിശകലനം ചെയ്തു.
മറ്റു മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവി സഹകരണ സാധ്യതകളും ഇരുവരും അവലോകനം ചെയ്തു.
إرسال تعليق