തിരുവമ്പാടി :
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റുകൾക്ക് പ്രഥമ ശുശ്രൂഷാ പരിശീലനം നൽകി.
ഹൈസ്കൂളിൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് വിൽസൺ താഴത്തു പറമ്പിൽ അധ്യക്ഷത വഹിച്ചു.
ഹെൽത്ത് ഇൻസ്‌പെക്ടർ എം സുനീർ, ഹെഡ്മാസ്റ്റർ ജോളി ജോസഫ്, സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റ് സി പി ഒ മാരായ ജോസഫ് ജോർജ്ജ്, സിബി മാത്യു എന്നിവർ സംസാരിച്ചു.
ചടങ്ങിൽ വെച്ച് പ്രഥമ ശുശ്രൂഷയെ കുറിച്ചുള്ള കൈപ്പുസ്തകം വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.
എഫ് എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. പ്രിയ കെ വി, ശിഖ പി എസ്, അഞ്ജന സി(എം.എൽ.എസ്സ്.പി) ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീജിത്ത് കെ ബി, മുഹമ്മദ് മുസ്തഫഖാൻ കെ പി എന്നിവർ കേഡറ്റുകൾക്ക് പ്രഥമ ശുശ്രൂഷാ ക്ലാസുകൾ നൽകി.
إرسال تعليق