കോഴിക്കോട്:
നിപ ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധി.
പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. മദ്രസ, അംഗനവാടി എന്നിവക്കും അവധി ബാധകമാണ്.
യുനിവേഴ്സിറ്റി, പി.എസ്.സി പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. ഈ ദിവസങ്ങളിൽ ജില്ലയിലെ ട്യൂഷൻ സെന്ററുകളും, കോച്ചിങ് സെന്ററുകളും പ്രവർത്തിക്കാൻ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാവുന്നതാണെന്നും ഉത്തരവിലുണ്ട്.
നേരത്തെ, വ്യാഴം, വെള്ളി ദിവസങ്ങളിലും വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് കഴിഞ്ഞ ദിവസം ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചിരുന്നു.
24 വയസുള്ള ആരോഗ്യപ്രവർത്തകനാണ് രോഗബാധ സ്ഥിരീകരിച്ചത്. നിപ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്രസംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.
സാമ്പിളുകൾ പരിശോധിക്കാനുള്ള മൊബൈൽ ക്ലിനികും ജില്ലയിലെത്തിച്ചിട്ടുണ്ട്.
إرسال تعليق