വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ നടന്ന പൂർവധ്യാപക സംഗമത്തിന്റെ ഉദ്ഘാടനം ഏറ്റവും സീനിയറായ പൂർവ ധ്യാപിക മാർത്ത ടീച്ചറെ പൊന്നാട അണിയിച്ചു കൊണ്ട് സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ നിർവഹിച്ചു.

ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ ദീർഘകാലം സേവനം ചെയ്ത പൂർവധ്യാപകരുടെ സംഗമം സംഘടിപ്പിച്ചു.
പിടി എയുടെ നേതൃത്വത്തിൽ നടന്ന പൂർവധ്യാപക സംഗമത്തിൽ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും പങ്കാളികളായി. വിദ്യാഥികൾ പൂർവധ്യാപകരുടെ മുമ്പിൽ കലാപരിപാടികൾ അവതരിപ്പിച്ചു.



ഏറ്റവും സീനിയറായ പൂർവധ്യാപിക മാർത്ത ടീച്ചറെ പൊന്നാട അണിയിച്ചു കൊണ്ട് പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് അബ്ദുൾ സത്താർ അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി പൂർവധ്യാപകരായ എൻ.വി അബ്രാഹം, പി വി അബ്ദുറഹിമാൻ , ജോസ് ഞാവള്ളി എം.വി ബാബു 
ഷൈല ജോൺ , അധ്യാപകരായ ബിജു മാത്യു ,സി കെ ബിജില,കെ ജെ ഷെല്ലി, സ്കൂൾ ലീഡർ റിച്ചാർഡ് സോബിൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

أحدث أقدم