ഓമശ്ശേരി:തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിലവിലുള്ള വോട്ടർ പട്ടിക അടിസ്ഥാനമാക്കിയും 2023 ജനുവരി 1 യോഗ്യത തിയ്യതിയായി നിശ്ചയിച്ചും ഈ മാസം സംക്ഷിപ്ത പുതുക്കൽ നടത്തുന്നതിനുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന്റെ ഭാഗമായി ഓമശ്ശേരിയിൽ പഞ്ചായത്ത് ഭരണസമിതി സർവ്വകക്ഷി യോഗം വിളിച്ചു ചേർത്തു.
സെപ്തംബർ എട്ടിന് കരട് വോട്ടർ പട്ടിക പഞ്ചായത്തിൽ പ്രസിദ്ധീകരിക്കും.കരട് പട്ടിക സംബന്ധിച്ച അവകാശവാദ അപേക്ഷകളും ആക്ഷേപങ്ങളും സെപ്തംബർ 8 മുതൽ 23 വരെ സ്വീകരിക്കും.കരട് പട്ടിക പ്രസിദ്ധപ്പെടുത്തിയതിന് ശേഷം പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മരണപ്പെട്ടവരുടെ പേരു വിവരങ്ങൾ സെപ്തംബർ 20 നു മുമ്പ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും.ഏഴ് ദിവസത്തിനകം ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം അവരുടെ പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കും.
2023 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് തികഞ്ഞവരെയാണ് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുക.sec.kerala.gov.in സൈറ്റ് ലോഗിൻ ചെയ്ത് ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിലെ ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും വാർഡിൽ നിന്നോ പോളിംഗ് സ്റ്റേഷനിൽ നിന്നോ സ്ഥാനമാറ്റം വരുത്തുന്നതിനും ഓൺ ലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്.
അപേക്ഷകൾ സമർപ്പിച്ച ഉടൻ കമ്പ്യൂട്ടർ ജനറേറ്റഡ് ഹിയറിംഗ് നോട്ടീസ് അപേക്ഷകന് ലഭിക്കും.അക്ഷയ സെന്റർ തുടങ്ങിയ സർക്കാർ അധികൃത ജന സേവന കേന്ദ്രങ്ങൾ മുഖേനയും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ തുടർ നടപടി സ്വീകരിച്ച് ഒക്ടോബർ പത്തിന് അപ്‌ഡേഷൻ പൂർത്തിയാക്കും.16.10.223 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
പഞ്ചായത്ത് ഹാളിൽ ചേർന്ന സർവ്വ കക്ഷി യോഗം പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,പഞ്ചായത്ത് സെക്രട്ടറി എം.പി.മുഹമ്മദ് ലുഖ്‌മാൻ,വിവിധ സംഘടനാ പ്രതിനിധികളായ പി.വി.സ്വാദിഖ്,വി.സി.അരവിന്ദൻ,ഒ.പി.അബ്ദുൽ റഹ്മാൻ,വേലായുധൻ മുറ്റോളിൽ,കെ.സി.ഷമീം,ടി.ടി.സജീർ,പഞ്ചായത്തംഗങ്ങളായ എം.ഷീജ ബാബു,കെ.പി.രജിത,പി.കെ.ഗംഗാധരൻ,സി.എ.ആയിഷ ടീച്ചർ,മൂസ നെടിയേടത്ത്,ഒ.പി.സുഹറ,കെ.ആനന്ദകൃഷ്ണൻ,എം.ഷീല എന്നിവർ സംസാരിച്ചു.
إرسال تعليق