തിരുവമ്പാടി : പുല്ലൂരാംപാറ ജോയി റോഡിൽ വർഷങ്ങളായി ഹൗസിങ്ങ് ബോർഡ് ഏറ്റെടുത്ത രണ്ടേക്കർ സ്ഥലത്ത് ഒരു നിർമ്മാണ പ്രവർത്തനവും നടത്താതെ കാട് പിടിച്ച് വനമായി മാറിയിരിക്കുകയാണ്.
ഇതിപ്പോൾ കാട്ടുമൃഗങ്ങളുടെ താവളമായി മാറി പരിസര പ്രദേശത്തുള്ളവരുടെ ജീവനും സ്വത്തിനും ഭീക്ഷണിയായി മാറിയിരിക്കുന്നു.
ഈ സ്ഥലത്തോട് ചേർന്ന് താമസിക്കുന്ന, ജോൺസൺ താന്നി പൊതിയിൽ,ജോയി തത്തക്കാട്ട് . എന്നിവരുടെ നാല് വർഷം പ്രായമായ നിരവധി തെങ്ങിൻ തൈകൾ, ജാതിതൈകൾ കപ്പ ചേന ചേമ്പ് വാഴ,ഉൾപ്പടെ നശിപ്പിച്ചിരിക്കുകയാണ് .
പകൽ സമയത്തും ഇവയുടെ ഭീക്ഷണി ഉണ്ടന്നാണ് പരിസരവാസികൾ പറയുന്നത്. ബോർഡിന്റെ കൈവശമുള്ള വസ്തുവിൽ കാട് വെട്ടി തെളിക്കണമെന്നും അല്ലാത്ത പക്ഷം ഇതിനൊരു പരിഹാരമുണ്ടാകുന്നത് വരെ കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇവിടെയുള്ള കർഷകരെ അണിനിരത്തി കൊണ്ട് ഹൗസിങ്ങ് ബോർഡിന്റെഓഫീസിനു മുൻപിൽ ശക്തമായ സമരവുമായി വരുമെന്നതാണന്ന് അറിയിച്ചു.
കൃഷികൾനശിപ്പിക്കപ്പെട്ട കർഷകർക്ക് അധികാരികളുടെ ഭാഗത്തു നിന്നും ആവശ്യമായ നഷ്ടപരിഹാരം നല്കണമെന്നും സ്ഥലം സന്ദർശിച്ച തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിനൊപ്പം കർഷക കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.
കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് വാഴേപറമ്പിൽ, ജില്ലാ വൈസ് പ്രസിഡന്റ് റോബർട്ട് നെല്ലിക്കാ തെരുവിൽ. ജില്ലാ ജനറൽ സെക്രട്ടറി ജുബിൽ മണ്ണു കുശുമ്പിൽ, മണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ബിനു സി കുര്യൻ, ജനറൽ സെക്രട്ടറി ബേബിച്ചൻ കൊച്ചുവേലിക്കകത്ത് , സെക്രട്ടറി സോണി മണ്ഡപത്തിൽ, ബൂത്ത് പ്രസിഡന്റ് ജോസ് പുളിക്കാട്ട് , ജോയി നെല്ലിപ്പുഴ സന്നിഹിതരായിരുന്നു.
إرسال تعليق