കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെയും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ *ഗുരുവന്ദനം*  അധ്യാപക ദിന പരിപാടികൾ സംഘടിപ്പിച്ചു.


വിദ്യാർത്ഥികൾ തങ്ങളെ പഠിപ്പിക്കുന്ന അധ്യാപകർക്ക് ദിനാശംസകൾ നേരുകയും ആശംസ കാർഡുകൾ, സമ്മാനങ്ങൾ എന്നിവ നൽകി ആദരിക്കുകയും ചെയ്തു.


അധ്യാപക ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി UNO REVERSE എന്ന പേരിൽ  വൈവിധ്യമാർന്ന വിഷയങ്ങളിൽ  ക്ലാസ്സെടുക്കാനുള്ള അവസരം നൽകി. തികച്ചും വൈവിധ്യം നിറഞ്ഞ വിഷയങ്ങൾ വിദ്യാർത്ഥികൾ വളരെ തന്മയത്വത്തോടെ വേദിയിൽ അവതരിപ്പിച്ചു.

അധ്യാപകർക്കായി സർപ്രൈസ് ഗെയിമുകളും വിദ്യാർത്ഥികൾ സംഘടിപ്പിച്ചു.

എൻഎസ്എസ് വോളണ്ടിയേർസായ ഗൗതം പി രാജു, ഫേബ മത്തായി, ബ്രിന്റോ റോയ്,  ലിയ തോമസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സ്മിത കെ, ഗൈഡ്സ് ക്യാപ്റ്റൻ ഗ്ലാഡിസ് പോൾ, സ്കൗട്ട് മാസ്റ്റർ ജിൻസ് ജോസ് എന്നിവർ നേതൃത്വം നൽകി.

Post a Comment

أحدث أقدم