തിരുവനന്തപുരം: 
സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വേണ്ടവിധത്തില്‍ ജനങ്ങളിലേക്കെത്തുന്നില്ലെന്ന് സിപിഎം വിലയിരുത്തിയതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഇത് മറികടക്കുന്നതിനായി പി.ആര്‍. സംവിധാനമടക്കം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങളിലേക്കിറങ്ങുമെന്നും എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി.

സ്വയം അധികാരകേന്ദ്രങ്ങളായി മാറുന്ന ചിലയിടങ്ങളിലുണ്ട്. അത് ഇല്ലായ്മ ചെയ്യുന്നതിനുള്ള ഫലപ്രദമായ നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്ന് പാര്‍ട്ടി വിലയിരുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


രണ്ടര വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തി. 
കേന്ദ്ര സര്‍ക്കാര്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടും നല്ല രീതിയില്‍ മുന്നോട്ട് പോയ സര്‍ക്കാരാണിതെന്നാണ് വിലയിരുത്തിയത്. മാറ്റങ്ങളും അതിന്റെ ഭാഗമായി വരും. സര്‍ക്കാര്‍ നല്ല പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടും ജനങ്ങള്‍ അറിയുന്നില്ല. അതിനായിട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങളെ കാണാന്‍ പോകുന്നത്. ജനങ്ങളിലേക്കെത്താതിരിക്കാന്‍ കാരണം മാധ്യമങ്ങളാണെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

കടപ്പാട് മാതൃഭൂമി

Post a Comment

أحدث أقدم