തിരുവമ്പാടി:
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടതിൽ ആഹ്ലാദം പ്രകടിപ്പിച്ച് തിരുവമ്പാടി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവമ്പാടി ടൗണിൽ പ്രകടനവും സമ്മേളനം നടത്തി.
ജീവിച്ചിരുന്നപ്പോൾ ഉമ്മൻചാണ്ടിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയും രാഷ്ട്രീയമായി വേട്ടയാടുകയും ചെയ്ത ഇടതു പക്ഷത്തിന് പുതുപ്പള്ളിയിലെ ജനങ്ങൾ നൽകിയ കനത്ത പ്രഹരമാണ് ചാണ്ടി ഉമ്മന്റെ വൻ വിജയമെന്ന് യോഗത്തിൽ പ്രസംഗിച്ച നേതാക്കൾ അഭിപ്രായപ്പെട്ടു.
തിരുവമ്പാടി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ചെയർമാൻ ടി ജെ കുര്യാച്ചന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്,
കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ടോമി കൊന്നക്കൽ , ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്, മില്ലി മോഹൻ , ഷൗക്കത്തലി കൊല്ലണത്തിൽ, കെ എ അബ്ദുറഹ്മാൻ , റോബർട്ട് നെല്ലിക്കാ തെരുവിൽ, ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, കോയ പുതുവേലിൽ, റ്റി എൻ സുരേഷ്, ബിജു എണ്ണാർമണ്ണിൽ, ഹനീഫ ആച്ചപ്പറമ്പിൽ, ജോർജ് പാറേക്കുന്നത്, ഷിജു ചെമ്പനാനി, അഷ്കർ തിരുവമ്പാടി, സിജു പി, മറിയാമ്മ ബാബു, ഷൈനി ബെന്നി, അമൽ നെടുങ്കല്ലിൽ, ഷാജി പയ്യടിപറമ്പിൽ പ്രസംഗിച്ചു.
إرسال تعليق