തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും പൊന്നാങ്കയത്തെ ആദ്യകാല സി പി എം നേതാവുമായ ചൂരക്കുഴിയിൽ സി എസ് ഗോപാലൻ (സഖാവ് സി എസ് -81) അന്തരിച്ചു.

സംസ്കാരം നാളെ (10-09-2023-ഞായർ) ഉച്ചയ്ക്ക് 2:00-ന് വീട്ടുവളപ്പിൽ.

ഭാര്യ: പരേതയായ സാവിത്രി പൊന്നാങ്കയം കല്ലുപുരയ്ക്കൽ കുടുംബാംഗം.

മക്കൾ: രാജേന്ദ്രൻ (ഐ എസ് ആർ ഒ - തിരുവനന്തപുരം), ഇന്ദിര സോമൻ (ആർ ഡി ഏജന്റ് തിരുവമ്പാടി പോസ്റ്റ് ഓഫീസ്), സലീജ സുധാകരൻ (പി എച്ച് സി- കൂടരഞ്ഞി), ഷാജി (ലാംഡ എഞ്ചിനിയറിംഗ്‌ - തിരുവമ്പാടി).

മരുമക്കൾ: അജിത (തിരുവനന്തപുരം), സോമൻ നെല്ലിപ്പൊയിൽ (തമ്പലമണ്ണ), സുധാകരൻ എടക്കോട്ടുപറമ്പിൽ - മുത്തേരി (എച്ച് എം ജി എൽ പി എസ് - പാലപ്പറ്റ), മഞ്ജു (നിലമ്പൂർ).

പൊന്നാങ്കയം ശ്രീനാരായണ മിഷൻ എ എൽ പി സ്കൂൾ മാനേജർ, പൊന്നാങ്കയം എസ് എൻ ഡി പി ശാഖായോഗം പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.

Post a Comment

أحدث أقدم