റിയാദ് : റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ കോഴിക്കോടൻസ് 'മുഹബ്ബത്ത് നൈറ്റ്' പരിപാടിയോടനുബന്ധിച്ച് നിർധനരായ കിഡ്‌നി രോഗികളെ സഹായിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ഡയാലിസിസ് മെഷീനുകളിൽ രണ്ടെണ്ണം കൂടി കൈമാറി. ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിനും ബേപ്പൂർ മണ്ഡലം ഡെവലപ്‌മെന്റ് ചാരിറ്റബിൾ ട്രസ്റ്റ് ഡയാലിസിസ് സെന്ററിനുമാണ് മെഷീനുകൾ നൽകിയത്.
ശാന്തി ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ മുഖ്യ സ്‌പോൺസറായ അറബ് കൺസൾട്ടന്റ് ഹോം സി.ഇ.ഒ നജീബ് മുസ്‌ലിയാരകത്ത്, എ.സി.എച്ച് മാനേജറും ഫാഷൻ ഡിസൈനറുമായ ഫാത്തിമ ഷൈമിൻ എന്നിവരുടെ സാന്നിധ്യത്തിൽ കോഴിക്കോടൻസ് മുൻ ചീഫ് ഓർഗനൈസർ മുഹിയുദ്ധീൻ സഹീർ ശാന്തി ഹോസ്പിറ്റൽ ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫിന് മെഷീൻ കൈമാറി.
രണ്ടാമത്തെ മെഷീൻ ബേപ്പൂർ മണ്ഡലം ഡെവലപ്‌മെന്റ് ചാരിറ്റബിൾ ട്രസ്റ്റ് ഡയാലിസിസ് സെന്ററിനു വേണ്ടി ചെയർമാൻ വി.കെ.സി മുഹമ്മദ് കോയ മുഹിയുദ്ധീൻ സഹീറിൽനിന്ന് ഏറ്റുവാങ്ങി. ആദ്യത്തെ മെഷീൻ മുമ്പ് കോഴിക്കോട് ഇഖ്‌റാ ഹോസ്പിറ്റലിന് നേരത്തെ നൽകിയിരുന്നു.
ഇരു ചടങ്ങുകളിലുമായി ശാന്തി ഹോസ്പിറ്റൽ ജനറൽ മാനേജർ എം.കെ മുബാറക്, ട്രസ്റ്റ് സെക്രട്ടറി ഇ.കെ മുഹമ്മദ്, ബേപ്പൂർ ഡെവലപ്‌മെന്റ് ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ ഖാലിദ് (ഹാപ്പി ഗ്രൂപ്), ട്രസ്റ്റ് കൺവീനർ ഗംഗാധരൻ മാഷ്, മാനേജർ പി.ടി മനോജ്, രാജൻ (കെ.ടി.സി), കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ മുജീബ് മുത്താട്ട്, കോഴിക്കോടൻസ് ഫൗണ്ടർ മെമ്പർ ശക്കീബ് കൊളക്കാടൻ, ഫൗണ്ടർ ഒബ്‌സെർവർ മിർഷാദ് ബക്കർ, അഡ്മിൻ ലീഡ് മുനീബ് പാഴൂർ, ബിസിനസ്സ് ലീഡ് ഷമീം മുക്കം, വെൽഫെയർ ലീഡ് മുസ്തഫ നെല്ലിക്കാപറമ്പ്, ഷാജു മുക്കം, റിജോഷ് കടലുണ്ടി, ഫാസിൽ വേങ്ങാട്ട്, ലത്തീഫ് തെച്ചി, കബീർ നല്ലളം, മജീദ് പൂളക്കാടി, സിദ്ധീഖ് പാലക്കൽ, മഷ്ഹൂദ് ചേന്നമംഗലൂർ, സലാം കൊടുവള്ളി, സലാം ഒ.കെ എന്നിവർ പങ്കെടുത്തു.
إرسال تعليق