താമരശ്ശേരി : ലഹരിക്കും ലഹരി മാഫിയക്കും എതിരെ കാരാടിയിൽ വിളിച്ചു ചേർത്ത ജാഗ്രത സമിതി രൂപീകരണ യോഗം   സി പി ഐ എം ഏരിയ സെക്രട്ടറി  കെ ബാബു ഉത്‌ഘാടനം ചെയ്തു സംസാരിച്ചു ,

കാരാടിയിലെ വ്യാപാരികളും പൊതുജനങ്ങളും പങ്കെടുത്ത യോഗത്തിൽ  ലഹരിക്ക് എതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുവാൻ തീരുമാനിച്ചു.
 ഡിവൈഎഫ്ഐ കാരാടി യൂണിറ്റ് സെക്രട്ടറി അഭിജയ്‌ രാജിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ  ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് സെക്രട്ടറി ടി മെഹറൂഫ് ,
മേഖലാ സെക്രട്ടറി  എം ആർ ഷംജിത്ത്  സിപിഐഎം താമരശ്ശേരി സൗത്ത് ലോക്കൽ സെക്രട്ടറി  സന്ദീവ് മാടത്തിൽ , വി  പി ഗോപി മാസ്റ്റർ , ശശിധരൻ , വിശാഖ് എന്നിവർ സംസാരിച്ചു.

ഉദയ് രമേശ് ചെയർമാനായും  വി പി ഗോപി മാസ്റ്റർ കൺവീനറായും ജാഗ്രത സമിതിക്ക് രൂപം നൽകി.

Post a Comment

أحدث أقدم