താമരശ്ശേരി : ലഹരിക്കും ലഹരി മാഫിയക്കും എതിരെ കാരാടിയിൽ വിളിച്ചു ചേർത്ത ജാഗ്രത സമിതി രൂപീകരണ യോഗം സി പി ഐ എം ഏരിയ സെക്രട്ടറി കെ ബാബു ഉത്‌ഘാടനം ചെയ്തു സംസാരിച്ചു ,
കാരാടിയിലെ വ്യാപാരികളും പൊതുജനങ്ങളും പങ്കെടുത്ത യോഗത്തിൽ ലഹരിക്ക് എതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുവാൻ തീരുമാനിച്ചു.
ഡിവൈഎഫ്ഐ കാരാടി യൂണിറ്റ് സെക്രട്ടറി അഭിജയ് രാജിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് സെക്രട്ടറി ടി മെഹറൂഫ് ,
മേഖലാ സെക്രട്ടറി എം ആർ ഷംജിത്ത് സിപിഐഎം താമരശ്ശേരി സൗത്ത് ലോക്കൽ സെക്രട്ടറി സന്ദീവ് മാടത്തിൽ , വി പി ഗോപി മാസ്റ്റർ , ശശിധരൻ , വിശാഖ് എന്നിവർ സംസാരിച്ചു.
ഉദയ് രമേശ് ചെയർമാനായും വി പി ഗോപി മാസ്റ്റർ കൺവീനറായും ജാഗ്രത സമിതിക്ക് രൂപം നൽകി.
Post a Comment