റിയാദ്: കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി കേരളത്തിലെ വിവിധ സി.എച്ച് സെന്ററുകൾക്കായി സമാഹരിച്ച ഒരു കോടി രൂപ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് കൈമാറി.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള വിവിധ സെന്ററുകൾക്കാണ് ഈ തുക നൽകുക.
കോഴിക്കോട്, തിരുവനന്തപുരം, മങ്കട, തളിപ്പറമ്പ്, മഞ്ചേരി, നിലമ്പൂർ, തിരൂർ, തൃക്കരിപ്പൂർ, മലപ്പുറം, വയനാട്, തിരൂരങ്ങാടി (ദയ), മണ്ണാർക്കാട്, എറണാകുളം, കൊയിലാണ്ടി, പെരിന്തൽമണ്ണ, വടകര, തലശ്ശേരി, ബേപ്പൂർ, കൊടുവള്ളി, മട്ടന്നൂർ, വള്ളിക്കുന്ന്, പുറത്തൂർ, തവനൂർ എന്നിവിടങ്ങളിലെ സി.എച്ച് സെന്ററുകൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കുമാണ് ഫണ്ട് നൽകുന്നത്.
വർഷങ്ങളായി റിയാദിൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റമദാനിൽ ഏകീകൃത ഫണ്ട് സമാഹരണം നടത്തിവരുന്നുണ്ട്. സെൻട്രൽ കമ്മിറ്റിയുടെയും കീഴ്ഘടകങ്ങളുടെയും റിയാദിലെ വിവിധ ചാപ്റ്ററുകളുടെയും സഹകരണത്തോടെയാണ് തുക സമാഹരിക്കുന്നത്.
ഇതുവഴി കേരളത്തിൽ ജീവകാരുണ്യ, സേവന പ്രവർത്തനങ്ങളിൽ ഏറ്റവും സജീവമായി പ്രവർത്തിച്ചു വരുന്ന സി.എച്ച് സെന്ററുകൾക്കും സമാന രീതിയിൽ പ്രവർത്തിക്കുന്ന സംഘടനകൾക്കും വലിയ ഒരു തുക എല്ലാ വർഷവും നൽകാൻ റിയാദ് കെ.എം.സി.സിക്ക് കഴിഞ്ഞിട്ടുണ്ട്.
പാണക്കാട് നടന്ന ചടങ്ങിൽ കെ.എം.സി.സി ഭാരവാഹികളായ എം.മൊയ്തീൻ കോയ, അബ്ദുൽ മജീദ് പയ്യന്നൂർ, മാമുക്കോയ ഒറ്റപ്പാലം, എ.യു സിദ്ധീഖ്, സമദ് സീമാടൻ, അബ്ദുസമദ് പെരുമുഖം, റഫീഖ് ഹസ്സൻ വെട്ടത്തൂർ, മെഹബൂബ് ചെറിയവളപ്പ്, മജീദ് പരപ്പനങ്ങാടി, ജാബിർ ബിൻ അസീസ്, നാസർ കോഡൂർ, ഫസലുറഹ്മാൻ പൊന്നാനി, ബിലാൽ ചെറവല്ലൂർ, ഷബീർ കടവനാട് എന്നിവരും മുസ്‌ലിം ലീഗ് നേതാക്കളും പങ്കെടുത്തു.
إرسال تعليق