തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിതിരുവമ്പാടി യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു.
തൊമരക്കാട്ടിൽ അനുരാഗ് ഓഡിറ്റോറിയത്തിൽ യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ പൂക്കളമത്സരം,മാവേലിയെഴുന്നള്ളത്ത്,വിവിധ കലാകായിക മത്സരങ്ങൾ,വടംവലി
തുടങ്ങിഅംഗങ്ങൾ ഗ്രൂപ്പടിസ്ഥാനത്തിൽ അത്യന്തംആവേശകരമായിമത്സരത്തിൽ പങ്കെടുത്തു.
വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫികളും സമ്മാനിച്ചു.
വിഭവ സമൃദ്ധമായ ഓണസദ്യയുംഒരുക്കി.സമാപനസമ്മാനദാന ചടങ്ങിൽയൂത്ത് വിംങ്ങ് യൂണിറ്റ് പ്രസിഡണ്ട്ഗിരീഷ്.വി.അദ്ധ്യക്ഷത വഹിച്ചു.ഏകോപന സമിതി യൂണിറ്റ് ജനറൽ സെക്രട്ടറി ബാലകൃഷ്ണൻപുല്ലങ്ങോട് ഉദ്ഘാടനം ചെയ്തുയൂണിറ്റ് പ്രസിഡണ്ട് ജിജി കെ തോമസ് സമ്മാനദാനം നിർവഹിച്ചു.
സി.ബി.അനൂപ്,ആൽബിൻ തോമസ്,ഗഫൂർസിൻഗാർ എന്നിവർ പ്രസംഗിച്ചു.സണ്ണിതോമസ്,ഫൈസൽ,നദീർ,എബ്രഹാം ജോൺ,തോമസ് സെബാസ്ററ്യൻ,ടി.ആർ.സി.റഷീദ്,ബേബിവർഗീസ്,സാഗരരവി,ജാൻസി,വിജയമ്മ,മീനുആൽബിൻ,ശംസുദ്ദീൻ,.ഷമീർ, നിഷാദലി എന്നിവർ നേതൃത്വം നൽകി.
إرسال تعليق