കൂടരഞ്ഞി :
കക്കാടംപൊയിൽ സെന്റ്. മേരീസ് ഹൈസ്കൂളിൽ അധ്യാപകദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
സ്കൂൾ മാനേജർ ഫാ. ഡാന്റീസ് കിഴക്കരക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂളിൽ നിന്ന് വിരമിച്ച മുഴുവൻ അദ്ധ്യാപകരെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉപഹാരം നൽകി ആദരിച്ചു.
വാർഡ് മെമ്പർ സീന ബിജു, ഹെഡ്മാസ്റ്റർ ഷാജി പി ജെ,പി ടി എ പ്രസിഡന്റ് ജോസഫ് പി ജെ,എം പി ടി എ പ്രസിഡന്റ് ടിന്റു സുനീഷ്, പൂർവദ്ധ്യാപക പ്രതിനിധി ഒ എം വർക്കി, ജോയി ജോസഫ്, സിജു കുര്യാക്കോസ്, സാന്ദ്ര ബിജു എന്നിവർ പ്രസംഗിച്ചു.
إرسال تعليق