താമരശ്ശേരി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയിരുന്ന മദ്യ നിയന്ത്രണാധികാരം തിരിച്ചു നൽകുക. പുതിയ മധ്യനയം പിൻവലിക്കുക. 


എൽ പി സ്കൂൾ മുതൽ പാഠപുസ്തകങ്ങളിൽ ലഹരിവിരുദ്ധ ഭാഗങ്ങൾ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള മദ്യനിരോധന സമിതി മലപ്പുറം കലക്ടറേറ്റ് മുമ്പിൽ നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കാരാടി ബാർ വിരുദ്ധ സമരഅനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ വാഹന  ജാഥയും ഐക്യദാർഢ്യ റാലിയും സംഘടിപ്പിച്ചു. 




താമരശ്ശേരിയിൽ നിന്നും മലപ്പുറം കലക്ടറേറ്റിലേക്ക് നടന്ന വാഹന പ്രചരണ ജാഥ വാവാട് മുഹമ്മദ് ഹൈത്തമി സി വി അബ്ദുറഹ്മാൻ കുട്ടി ഹാജിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

 ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി അയ്യൂബ് ഖാൻ ആശംസകൾ അർപ്പിച്ചു.
വാഹന പ്രചരണ ജാഥക്ക് കെ എസ് നാസർ, സാദിഖ് റഹ്മാൻ, അലി കാരാടി എന്നിവരും
മലപ്പുറം കലക്ടറേറ്റ് മുമ്പിലെ സമരപ്പന്തലിലേക്ക് നടന്ന ഐക്യദാർഢ്യ റാലിക്ക് ബഷീർ പത്താൻ, കാദർ വട്ടക്കുണ്ട്, സിദ്ദിഖ് കാരാടി എന്നിവരും  നേതൃത്വം നൽകി.
സമരത്തിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് ആര്യടൻ ഷൗക്കത്ത്, സലീം കാരാടി, കെ കെ റഷീദ്, സി കെ യൂസഫ് മാസ്റ്റർ, കെ എസ് അറഫാത്ത്, കെ കെ ഫൗസിയ, വി നൗഷാദ് എന്നിവരും  പ്രത്യഭിവാദ്യം അർപ്പിച്ച് ഈച്ചേരി കുഞ്ഞിക്കൃഷ്ണൻ മാസ്റ്ററും സംസാരിച്ചു.

Post a Comment

أحدث أقدم