തിരുവമ്പാടി:
ഇന്ന് കേരളത്തിൽ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും വിപുലമായ വസ്ത്ര വ്യാപാര കേന്ദ്രം മാർടെക്സ് വെഡ്ഡിംഗ് സെന്റർ ഓണത്തോട് അനുബന്ധിച്ച് ഇടപാടുകാർക്ക് വേണ്ടി സംഘടിപ്പിച്ചിട്ടുള്ള സമ്മാനപദ്ധതിയുടെ ഭാഗമായ പ്രതിവാര നറുക്കെടുപ്പിന്റെ നാലാംഘട്ട ഉദ്ഘാടനവും മൂന്നാംഘട്ട നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനവിതരണവും തിരുവമ്പാടി പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്   ഇ. കെ രമ്യ അവർകൾ ഉദ്ഘാടനം ചെയ്തു. 


ഓണം സമ്മാനോത്സവ് പദ്ധതിയുടെ കാലാവധി ഈ മാസം പതിനാറാം തീയതി വരെയാണ്. ഓരോ 1500 രൂപയുടെ പർച്ചേസിനും ലഭിക്കുന്ന സമ്മാന കൂപ്പൺ പ്രകാരമുള്ള ബംബർ നറുക്കെടുപ്പ് 16ന് ശേഷം നടക്കും. നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന വിജയികൾക്ക് എയർ കണ്ടീഷണർ, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ തുടങ്ങി നിരവധി വിലപിടിപ്പുള്ള സാധനങ്ങൾ സമ്മാനമായി നൽകുന്നു. 


       സംഘം പ്രസിഡണ്ട് ബാബു മാസ്റ്റർ പൈക്കാട്ടിലിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്,  ടോമി കൊന്നക്കൽ,  റോബർട്ട് നെല്ലിക്കാത്തെരുവിൽ,  ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, ബിന്ദു ജോൺസൺ, ലിസി സണ്ണി,  മനോജ് വാഴേപ്പറമ്പിൽ,  ജോയ് മ്ലാക്കുഴി, ഹനീഫ ആച്ചപറമ്പിൽ,  പി ടി ഹാരിസ്,  ജോർജ് പാറേക്കുന്നത്,  പുരുഷൻ നെല്ലിമൂട്ടിൽ, ഷിജു ചെമ്പനാനി, പി സിജു, ബാബു മൂത്തേടത്ത്,  സുലൈഖ മറിയപ്പുറം, ജിതിൻ പല്ലാട്ട്  പ്രസംഗിച്ചു.

Post a Comment

أحدث أقدم