ഓമശ്ശേരി:
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ , പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പാഴ് വസ്തുക്കളിൽ നിന്ന് കരകൗശല വസ്തുക്കൾ ഉണ്ടാക്കാൻ വിദ്യാർഥികളെ പഠിപ്പിക്കുന്ന പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു.
പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.
ഉപയോഗ ശേഷം വലിച്ചെറിയുന്ന രീതി മാറ്റി പുനരുപയോഗം ശീലമാക്കുന്നത് മാലിന്യങ്ങളുടെ അളവ് കുറയ്ക്കുന്നതിനും വരുമാന മാർഗത്തിനും സഹായകമാവും എന്ന സന്ദേശം വിദ്യാർഥികൾക്കിടയിൽ കൈമാറാൻ പദ്ധതിയിലൂടെ സാധിച്ചു.
സ്കൂളിലെ ശാസ്ത്ര-പ്രവൃത്തിപരിചയ ക്ലബുകളുടെ ആഭിമുഖ്യത്തിൽ നടന്ന ഉൽപ്പന്നങ്ങളുടെ നിർമാണ പരിശീലന ക്യാമ്പിൽ വെച്ച് സ്കൂൾ മുറ്റത്തു വിളഞ്ഞ ചോളത്തിന്റെ പോള കൊണ്ടും പ്ലാസ്റ്റിക് കവറുകൾ കൊണ്ടു മുള്ള പൂക്കൾ, വിവിധ പഠനോപകരണങ്ങൾ പാഴ് വസ്തുക്കൾ കൊണ്ടുള്ള നിരവധി കൗതുക വസ്തുക്കൾ എന്നിവ വിദ്യാർഥികൾ നിർമിച്ചു. മറ്റ് വിദ്യാർഥികൾക്കായി ഉൽപ്പന്നങ്ങളുടെ പ്രദർശനവും സ്കൂളിൽ സഘടിപ്പിച്ചു.
ശില്പശാല പ്രധാനാധ്യാപകൻ ജെയിംസ് ജോഷി ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്കൂൾ പ്രവൃത്തിപരിചയ അധ്യാപിക സി. റംലയുടെ നേതൃത്വത്തിൽ നടന്ന പരിശീലന ക്യാമ്പിന് അധ്യാപകരായ ബിജു മാത്യു ,സിബിത പി സെബാസ്റ്റ്യൻ, എം.എ ഷബ്ന , സി കെ ബിജില, അഞ്ജു മാത്യു എന്നിവർ നേതൃത്വം നൽകി.
إرسال تعليق