ഓമശ്ശേരി: വിവിധ മേഖലകളിൽ മികവ് തെളിയിച്ച പഞ്ചായത്തിലെ പത്ത് കർഷകരെ കർഷക ദിനത്തിൽ ആദരിച്ചു.പഞ്ചായത്ത് ഭരണ സമിതി കൃഷിഭവന്റെ സഹകരണത്തോടെ ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച കർഷക ദിനാചരണ പരിപാടിയിലാണ് മികച്ച കർഷകരെ ഉപഹാരങ്ങളും സർട്ടിഫിക്കറ്റും നൽകി ആദരിച്ചത്.
മികച്ച കർഷകരായി അബൂബക്കർ ഹാജി അമ്പലക്കണ്ടി,മൊയ്തീൻ രായരുകണ്ടി,അബ്ദുല്ല കൂളിക്കുന്നുമ്മൽ എന്നിവരേയും മുതിർന്ന കർഷകനായി ആനിക്കോത്ത് ഹുസൈൻ ഹാജി,വിദ്യാർത്ഥി കർഷകനായി അഭിജിത്ത് കൂക്കിളിക്കുന്നുമ്മൽ,എസ്.സി.കർഷകനായി കൃഷ്ണൻ കാട്ടുമുണ്ട,സമ്മിശ്ര കർഷകനായി നൂലങ്ങൽ മുഹമ്മദ് ഹാജി,വനിതാ കർഷകയായി കോമള കരിമ്പനക്കൽ,ജൈവ കൃഷി കർഷകനായി സാജൻ ഫിലിപ്പ് ആനച്ചാരിൽ,തേനീച്ച കർഷകനായി റൂസ് തോമസ് പൂച്ചക്കുഴിയിൽ എന്നിവരേയുമാണ് വിദഗ്ദ സമിതി തെരഞ്ഞെടുത്തത്.
കർഷക ദിനാചരണം പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക് മുഖ്യപ്രഭാഷണം നടത്തി.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി മികച്ച കർഷകരെ പ്രഖ്യാപിക്കുകയും പരിചയപ്പെടുത്തുകയും ചെയ്തു.പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.കരുണാകരൻ മാസ്റ്റർ,സീനത്ത് തട്ടാഞ്ചേരി,ബ്ലോക് പഞ്ചായത്തംഗങ്ങളായ എസ്.പി.ഷഹന,ടി.മഹ്‌റൂഫ്,പഞ്ചായത്തംഗം കെ.ആനന്ദകൃഷ്ണൻ,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി,വിവിധ സംഘടന-സ്ഥാപന പ്രതിനിധികളായ പി.പി.കുഞ്ഞായിൻ,കേരള ഗ്രാമീണ ബാങ്ക് ഓമശ്ശേരി ബ്രാഞ്ച് മാനേജർ കവിത,കെ.പി.അയമ്മദ് കുട്ടി മാസ്റ്റർ,യു.കെ.അബു,കരുണാകരൻ മാസ്റ്റർ പുത്തൂർ,യു.കെ.ഹുസൈൻ,ഒ.കെ.സദാനന്ദൻ,ടി.ശ്രീനിവാസൻ,സണ്ണി മൈക്കിൾ,കെ.എം.സെബാസ്റ്റ്യൻ,എ.കെ.അബ്ദുല്ല,ഒ.കെ.നാരായണൻ,വി.ജെ.ചാക്കോ,നൗഷാദ് ചെമ്പറ,വേലായുധൻ മുറ്റോളിൽ,ഒ.പി.അബ്ദുൽ റഹ്മാൻ,സുഹറാബി നെച്ചൂളി,മുഹമ്മദ് ഹാജി തടായിൽ,ജെയിംസ് ജേക്കബ്,പി.ടി.ബീരാൻ കുട്ടി എന്നിവർ പ്രസംഗിച്ചു.കൃഷി ഓഫീസർ പി.പി.രാജി സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ പി.കൃഷ്ണദാസ് നന്ദിയും പറഞ്ഞു.
പഞ്ചായത്തംഗങ്ങളായ എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,പി.കെ.ഗംഗാധരൻ,ഒ.പി.സുഹറ,എം.ഷീജ ബാബു,അശോകൻ പുനത്തിൽ,പി.ഇബ്രാഹീം ഹാജി,കൃഷി അസിസ്റ്റന്റുമാരായ കെ.എസ്.നളിനി,രാഗിത കിരൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഫോട്ടോ:ഓമശ്ശേരി ഗ്രാമപഞ്ചായത്ത് കർഷക ദിനാചരണം പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്യുന്നു.
إرسال تعليق