ആയുർവ്വേദ മേഖല സംയുക്ത യൂണിയനകളുടെ നേതൃത്വത്തിൽ നടന്ന തൊഴിൽ സംരക്ഷണ സെമിനാർ എറണാകുളം ജില്ല ഉപഭോക്തൃത തർക്കപരിഹാര കോടതി പ്രസിഡണ്ട് അഡ്വ.ഡി.ബി ബിനു ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി:
സ്റ്റേറ്റ് ആയുർവ്വേദ റെപ്രസെൻ്റേറ്റീവ് ആൻ്റ് വർക്കേഴ് അസോസിയേഷൻ ( സർവ്വ ) യുടെയും,സംയുക്ക യൂണിയനുകളുടെയും നേതൃത്തിൽ സെമിനാറും, സമര പ്രഖ്യാപനവും നടത്തി.
എറണാകുളം കച്ചേരിപ്പടി ആന്റൺ ഹോട്ടൽ കോൺഫ്രൻസ് ഹാളിൽ ഉച്ചക്ക് 2 മണി മുതൽ നടന്ന സെമിനാർ എറണാകുളം ജില്ല ഉപഭോക്തൃത തർക്കപരിഹാര കോടതി പ്രസിഡണ്ട് അഡ്വ.ഡി.ബി ബിനു ഉദ്ഘാടനം ചെയ്തു. അധികാരികൾ പലപ്പോഴും കണ്ണടക്കുന്നതിനാൽ സംരക്ഷണം കിട്ടുന്നില്ല. ഉപഭോക്തൃത സംരക്ഷണത്തിനായി ഉപഭോക്താക്കൾ ഉണർന്ന് പ്രവർത്തിക്കണം. അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലെത്താൻ പലപ്പോഴും കഴിയുന്നില്ല. ഉപഭോക്തൃത നിയമത്തിൽ കീഴിൽ ആരോഗ്യമേഖലയേയും ഉൾപ്പെടുത്തിയിട്ടുണ്ട്. മേഖലകളിൽവ്യാപക ചൂഷണം നടക്കുന്നു. എങ്കിലും 2 % കേസ്സുകൾ മാത്രമാണ് കോടതികളിൽ എത്തുന്നത്. കൺസ്യൂമർ സംസക്കാരവും ഉണർച്ചുള്ള ജനമുന്നേറ്റവുമുണ്ടാകണമെന്നും അഡ്വ.ഡി.ബി ബിനു ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സർവ്വ സെക്രട്ടറി കല്ലറ മോഹൻ ദാസ് അധ്യക്ഷനായി. സെമിനാറിൽ "പാരമ്പര്യ വൈദ്യവും തൊഴിൽ നിയമങ്ങളും" എന്ന വിഷയത്തിൽ അഡ്വ.കെ.ബി മോഹനൻ വിഷയാവതരണം നടത്തി. ചർച്ചകൾക്കും, ചോദ്യങ്ങൾക്കും അഡ്വ.കെ.ബി മോഹനൻ മറുപടി നൽകി. തുടർന്ന് തൊഴിൽ അവകാശ സംരക്ഷണത്തിനായി സമര പ്രഖ്യാപനവും നടത്തി. ചടങ്ങിൽ ബോബി വർഗീസ്, സിജോ എം ജോസ് വിനീത് പഠനമാക്കൽ, ബിജു വൈദ്യർ, ഷിജിത് പയ്യന്നൂർ സത്യൻ വൈദ്യർ , അനിത തുടങ്ങിയവർ പങ്കെടുത്തുകൊണ്ട് സാജൻ കാവീട്, സ്വാഗതവും, കെ.ഐ ജെയിംസ് വൈദ്യർ നന്ദിയും പറഞ്ഞു.
إرسال تعليق