ഓമശ്ശേരി: പഞ്ചായത്തിൽ നടപ്പിലാക്കുന്ന ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഓമശ്ശേരിയിൽ ഡവലപ്മെന്റൽ സെമിനാറും വില്ലേജ്‌ ആക്ഷൻ പ്ലാൻ പ്രകാശനവും നടത്തി.സഹായ സംഘടനയായ സെന്റർ ഫോർ ഓവറോൾ ഡെവലപ്പ്പമെന്റിന്റെ(സി.ഒ.ഡി) സഹായത്തോടെയാണ്‌ വില്ലേജ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയത്‌.

പഞ്ചായത്തിലെ വിവിധ മേഖലകളെക്കുറിച്ചുള്ള സമഗ്രമായ
പഠന റിപ്പോർട്ടായ വില്ലേജ് ആക്ഷൻ പ്ലാൻ 14 അദ്ധ്യായങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടാണ് തയ്യാറാക്കിയത്.ഓരോ 
അദ്ധ്യായങ്ങളെക്കുറിച്ചും വ്യക്തമായ പഠനങ്ങൾ നടത്തിയ ശേഷമാണ്‌ ആക്ഷൻ പ്ലാൻ പൂർത്തീകരിച്ചത്‌.ജൽ ജീവൻ സംബന്ധിച്ച വിവരങ്ങൾ,അടിസ്ഥാന വിവരങ്ങൾ,വെള്ളപ്പൊക്ക സാധ്യത പ്രദേശങ്ങളുടെ വിവരങ്ങൾ,ജലജന്യ രോഗങ്ങൾ സംബന്ധിച്ച വിവരങ്ങൾ,റോഡുകൾ സംബന്ധിച്ച വിവരങ്ങൾ,വിവിധ ജല വിതരണ പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ തുടങ്ങി പഞ്ചായത്തുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങൾ വില്ലേജ് ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കമ്മ്യൂണിറ്റി ഹാളിൽ നടന്ന സെമിനാർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.അബ്‌ദുൽ നാസർ ഉൽഘാടനം ചെയ്തു.വില്ലേജ്‌ ആക്ഷൻ പ്ലാൻ(വി.എ.പി) പ്രകാശനവും പഞ്ചായത്ത്‌ പ്രസിഡണ്ട്‌ നിർവ്വഹിച്ചു.വൈസ് പ്രസിഡണ്ട്‌ ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.സൈനുദ്ദീൻ കൊളത്തക്കര,കെ.കരുണാകരൻ മാസ്റ്റർ,സീനത്ത്‌ തട്ടാഞ്ചേരി,എം.ഷീജ ബാബു,സി.എ.ആയിഷ ടീച്ചർ,ഒ.പി.സുഹറ,പി.ഇബ്രാഹീം ഹാജി,എം.ഷീല,ജലജീവൻ മിഷൻ ടീം ലീഡർ ജ്യോതിസ്‌ ജോസ്‌,വളണ്ടിയർ ഫായിസ്‌ എന്നിവർ സംസാരിച്ചു.

ഫോട്ടോ:ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഓമശ്ശേരിയിൽ തയ്യാറാക്കിയ വില്ലേജ്‌ ആക്ഷൻ പ്ലാൻ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ പ്രകാശനം ചെയ്യുന്നു.

Post a Comment

أحدث أقدم