കുന്നമംഗലം :
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് കുരിക്കത്തൂർ അയ്യപ്പൻകുളത്തിന്റെയും, കണ്ടംകുളത്തിന്റേയും ഉദ്ഘാടനം പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. ഏറ്റവും ആകർഷകമായ രീതിയിൽ കുളങ്ങളുടെ നിർമ്മാണ പ്രവൃത്തി പൂർത്തീകരിക്കാൻ നേതൃത്വം കൊടുത്ത ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരെ മന്ത്രി അഭിനന്ദിച്ചു.
പി ടി എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായി.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2017-18, 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷവും, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച അഞ്ച് ലക്ഷം രൂപയും ഉപയോഗപ്പെടുത്തിയാണ് 11-ാം വാർഡിലെ കുരിക്കത്തൂർ അയ്യപ്പൻകുളത്തിന്റെ പ്രവൃത്തി പൂർത്തീകരിച്ചത്.
കണ്ടംകുളത്തിന്റെ പ്രവൃത്തി പൂർത്തീകരിക്കുന്നതിനായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ലക്ഷം രൂപയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപയുമാണ് അനുവദിച്ചത്.
പഞ്ചായത്ത് അസി. എൻജിനീയർ റുബി നസീർ റിപ്പോർട്ട് അവതരിപ്പിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പി. മാധവൻ, ജില്ലാ പഞ്ചായത്ത് വികസന കാര്യ ചെയർപേഴ്സൺ വി.പി ജമീല, ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത്, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻന്മാരായ പ്രീതി യു.സി, ചന്ദ്രൻ തിരുവലത്ത്, മെമ്പർമാരായ ഷൈജ വളപ്പിൽ, ഷാജി സി.എം, കെ സുരേഷ്ബാബു, നജീബ് പാലക്കൽ, തൊഴിലുറപ്പ് പദ്ധതി പ്രോഗ്രാം ഓഫീസർ പ്രിയ പി, തൊഴിലുറപ്പ് പദ്ധതി എ ഇ ദാനിഷ് എൻ.പി തുടങ്ങിയവർ സംസാരിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ലിജി പുൽക്കുന്നുമ്മൽ സ്വാഗതവും പി ജൂണാർ നന്ദിയും പറഞ്ഞു.
إرسال تعليق