ഓമശ്ശേരി:കേരളത്തിൽ ആദ്യമായി ഗ്രാമപഞ്ചായത്ത് തലത്തിൽ ഓമശ്ശേരി ബസ്റ്റാന്റിൽ തൽസമയ ബസ്‌ വിവര ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ച്‌ ഗ്രാമ പഞ്ചായത്ത്‌ ഭരണസമിതി മാതൃകയായി.പഞ്ചായത്തിനെ ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബസ് ട്രാൻസിറ്റ് സൊല്യൂഷൻസിന്റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഓമശ്ശേരി ബസ്റ്റാന്റിലൂടെ കടന്നുപോകുന്ന ബസുകൾ സ്റ്റാന്റിലെത്തുന്നതും പുറപ്പെടുന്നതുമായ സമയം കൃത്യമായി യാത്രക്കാർക്ക് ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ബസ്‌ സ്റ്റാന്റ്‌ പരിസരത്ത്‌ സ്ഥാപിച്ച മോണിറ്റർ വഴി അറിയാൻ സാധിക്കും.കൂടുതൽ ബസുകൾ സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കുന്ന മുറയ്ക്ക് ബസുകളുടെ തൽസമയ വിവരങ്ങളും അനൗൺസ്മെന്റുകളും ഡിസ്പ്ലേ ബോർഡ് വഴി പൂർണ്ണമായും ലഭ്യമാവും.സാധാരണക്കാരുടെ ആശ്രയമായ ബസ് സർവിസുകൾ കൂടുതൽ ജനകീയമാക്കുകയും ബസ് സമയത്തെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥകൾ ഒഴിവാക്കി ജനങ്ങളെ പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതി കൊണ്ട്‌ പഞ്ചായത്ത്‌ ലക്ഷ്യമിടുന്നത്‌.

പഞ്ചായത്തിലെ മുഴുവൻ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും സ്ഥാപിക്കുന്ന ക്യു.ആർ.കോഡ് വഴി ഇനി വരാനുള്ള ബസുകളുടെ വിവരങ്ങൾ യാത്രക്കാർക്ക് മൊബൈൽ ഫോണിലൂടെ അറിയാൻ സാധിക്കും.ഓമശ്ശേരി ശാന്തി ഹോസ്പിറ്റലുമായി സഹകരിച്ചാണ്‌ പഞ്ചായത്തിലെ 19 വാർഡുകളിലേയും കവലകളിലും ബസ്‌ സ്റ്റോപ്പുകളിലുമുൾപ്പടെ 100 കേന്ദ്രങ്ങളിൽ ക്യു.ആർ കോഡും ആപ്പ്‌ വിവരങ്ങളും സ്ഥാപിക്കുന്നത്‌.ഇതോടെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ തൽസമയ ബസ് വിവരങ്ങൾ ലഭ്യമാകുന്ന ക്യു.ആർ കോഡുള്ള കേരളത്തിലെ ആദ്യ പഞ്ചായത്തും ഓമശ്ശേരിയായി മാറും.മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് കേരളത്തിലെ ഏത് ബസ്റ്റോപ്പുകളിലേയും ബസ് സമയം അറിയാനും സംവിധാനമുണ്ട്.ബസ് റൂട്ട്,ട്രിപ്പ് സ്റ്റാറ്റസ്,ബസ് റിമൈൻഡർ,ട്രിപ്പ് പ്ലാനർ എന്നിവയും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പദ്ധതിയുടെ ഉൽഘാടനം നജീബ്‌ കാന്തപുരം എം.എൽ.എ.നിർവ്വഹിച്ചു.മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച്ച വെക്കുന്ന പഞ്ചായത്ത്‌ ഭരണസമിതിയെ അദ്ദേഹം അഭിനന്ദിച്ചു.പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു.വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു ക്യു.ആർ കോഡ്‌ പദ്ധതി ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാന്മാരായ കെ.കരുണാകരൻ മാസ്റ്റർ,സീനത്ത്‌ തട്ടാഞ്ചേരി,കോഴിക്കോട്‌ ട്രാഫിക്‌ എൻഫോഴ്സ്‌മന്റ്‌ യൂണിറ്റ്‌ എസ്‌.ഐ.മനോജ്‌ ബാബു,ബസ്‌ ട്രാൻസിറ്റ് സൊല്യൂഷൻസ്‌ പി.ആർ.ഒ.ആശിഖ്‌ അലി ഇബ്രാഹീം,ശാന്തി ഹോസ്പിറ്റൽ ഡെപ്യൂട്ടി മാനേജർ അബ്ദുൽ ഗഫൂർ,എസ്‌.പി.ഷഹന,കെ.കെ.അബ്ദുല്ലക്കുട്ടി,പഞ്ചായത്തംഗങ്ങളായ സൈനുദ്ദീൻ കൊളത്തക്കര,പി.കെ.ഗംഗാധരൻ,പഞ്ചായത്ത്‌ സെക്രട്ടറി എം.പി.മുഹമ്മദ്‌ ലുഖ്‌മാൻ,വിവിധ സംഘടനാ പ്രതിനിധികളായ പി.പി.കുഞ്ഞായിൻ,യു.കെ.ഹുസൈൻ,കെ.പി.അയമ്മദ്‌ കുട്ടി മാസ്റ്റർ,പി.വി.സ്വാദിഖ്‌,ടി.ശ്രീനിവാസൻ,ഒ.പി.അബ്ദുൽ റഹ്മാൻ,നൗഷാദ്‌ ചെമ്പറ,വേലായുധൻ മുറ്റോളിൽ,എ.കെ.അബ്ദുല്ല,മുൻ പഞ്ചായത്ത്‌ പ്രസിഡണ്ടുമാരായ പി.വി.അബ്ദുൽ റഹ്മാൻ മാസ്റ്റർ,കെ.എം.കോമളവല്ലി,സി.കെ.ഖദീജ മുഹമ്മദ്‌,മുൻ വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ,ഒ.പി.സുഹറ,എം.ഷീജ ബാബു,സി.എ.ആയിഷ ടീച്ചർ,പി.ഇബ്രാഹീം ഹാജി,ബേബി മഞ്ചേരിൽ,നാസർ ആമ്പറ,കുടുംബശ്രീ സി.ഡി.എസ്‌.ചെയർപേഴ്സൺ സുഹറാബി നെച്ചൂളി,ശാന്തി ഹോസ്പിറ്റൽ മാർക്കറ്റിംഗ്‌ മാനേജർ ബേസിൽ പോൾ എന്നിവർ പ്രസംഗിച്ചു.ഉൽഘാടന ചടങ്ങിൽ കുടുംബശ്രീ ഭാരവാഹികൾ,ഹരിത കർമ്മസേന അംഗങ്ങൾ,ബസ്‌ ഓണേഴ്സ്‌,പഞ്ചായത്ത്‌ ജീവനക്കാർ,പൊതു ജനങ്ങൾ പങ്കെടുത്തു.

ഫോട്ടോ:ഓമശ്ശേരി ബസ്‌ സ്റ്റാന്റിൽ സ്ഥാപിച്ച തൽ സമയ ബസ്‌ വിവര ഡിജിറ്റൽ ബോർഡ്‌ നജീബ്‌ കാന്തപുരം എം.എൽ.എ.ഉൽഘാടനം ചെയ്യുന്നു.

Post a Comment

أحدث أقدم