ഓണത്തിന് പൂക്കളമൊരുക്കാൻ കായണ്ണയില്‍ നിന്നുള്ള ചെണ്ടുമല്ലി പൂക്കളും. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പത്ത് ഏക്കർ സ്ഥലത്ത് ചെണ്ടുമല്ലി കൃഷി ചെയ്തത്.
കുടുംബശ്രീ അംഗങ്ങൾ കർഷക കൂട്ടായ്മയിലൂടെയാണ് പഞ്ചായത്തിലെ 13 വാർഡുകളിലും ചെണ്ടുമല്ലി കൃഷി നടത്തിയത്. പൂകൃഷിയുടെ വിളവെടുപ്പ് കെ.എം സച്ചിൻദേവ് എം.എൽ.എ നിർവഹിച്ചു.
2023- 24 വാര്‍ഷിക പദ്ധതിയിലൂടെ കുടുംബശ്രീകള്‍ വഴി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പൂകൃഷി തുടങ്ങിയത്. കൃഷിഭവന്‍ മുഖേന ലഭിച്ച 35000 ഹൈബ്രിഡ് തൈകളാണ് കൃഷിക്കായി നട്ടുപിടിപ്പിച്ചത്. ഒരു ഗ്രൂപ്പിന് 320 തൈകളായിരുന്നു വിതരണം ചെയ്തത്. കായണ്ണ പഞ്ചായത്ത് സംഘടിപ്പിക്കുന്ന കുടുംബശ്രീ ഓണചന്തയാണ് മുഖ്യ വിപണന കേന്ദ്രം. പേരാമ്പ്രയിലും സമീപ പഞ്ചായത്തുകളിലും പൂക്കള്‍ വിതരണത്തിനായി വിപണിയിലെത്തിക്കും. ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള ചെണ്ടുമല്ലി പൂക്കളാണ് വിപണിയിലെത്തിക്കുന്നത്.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ബിൻഷ കെ.വി, പഞ്ചായത്തംഗങ്ങളായ ബിജി സുനിൽകുമാർ, ഗാന സി.കെ എന്നിവർ പങ്കെടുത്തു.
إرسال تعليق