ഓമശ്ശേരി: പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ ബസ് സ്റ്റാന്റ് പരിസരത്ത് ത്രിദിന ഓണം വിപണന മേളക്ക് തുടക്കമായി.പഞ്ചായത്തിലെ 35 കുടുംബ ശ്രീ യൂണിറ്റുകളുടെ വിവിധ തരം ഉൽപ്പന്നങ്ങൾ വിപണന മേളയിൽ വിൽപ്പനക്കെത്തിച്ചിട്ടുണ്ട്.കൂടാതെ കുടുംബ ശ്രീ അംഗങ്ങളുടെ ഉൽപ്പന്നങ്ങളുമുണ്ട്.ന്യായമായ വിലയിൽ ഗുണമേന്മയുള്ളതും മായമില്ലാത്തതുമായ ഭക്ഷ്യ വസ്തുക്കളും മറ്റു ഉൽപ്പന്നങ്ങളും വിപണന മേളയിൽ ലഭ്യമാവും.വിപണന മേള ശനിയാഴ്ച്ച സമാപിക്കും.രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് പ്രവൃത്തി സമയം.
പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,ബ്ലോക് പഞ്ചായത്തംഗം എസ്.പി.ഷഹന,പഞ്ചായത്തംഗങ്ങളായ പി.കെ.ഗംഗാധരൻ,ഒ.പി.സുഹറ,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,പി.ഇബ്രാഹീം ഹാജി,ഹെൽത്ത് ഇൻസ്പെക്ടർ സുനു,പി.എസ്.ശോഭേഷ്(കുടുംബശ്രീ) എന്നിവർ സംസാരിച്ചു.സി.ഡി.എസ്.ചെയർപേഴ്സൺ സുഹറാബി നെച്ചൂളി സ്വാഗതവും വൈ:ചെയർപേഴ്സൺ ഷീല അനിൽ കുമാർ നന്ദിയും പറഞ്ഞു.
ഫോട്ടോ:ഓമശ്ശേരിയിൽ കുടുംബശ്രീ ത്രിദിന വിപണന മേള പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്യുന്നു.
إرسال تعليق