കോഴഞ്ചേരി :
കോടഞ്ചേരി സപ്ലൈക്കോ മവേലി സ്റ്റോറുകളിൽ അവശ്യസാധനങ്ങൾ ഇല്ലാതത്തിലും രൂക്ഷമായ വിലവർധനവിലും,പ്രതിഷേധിച്ച് നൂറാംതോട് വാർഡ് യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ നൂറാംതോട് മവേലി സ്റ്റോറിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
ഓണം എത്തിയിട്ടും പൊതുവിപണിയിലെ അവശ്യസാധങ്ങളുടെ വിലനിലവാരം നിയന്ത്രിക്കാനോ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ സാധനങ്ങൾ എത്തിക്കാനോ യാതൊരു നടപടിയും ഇതുവരെ ഗവണ്മെന്റ് കൈകൊണ്ടിട്ടില്ല.ഇതു സാധാരണക്കാരെ വെല്ലുവിളിക്കുന്നതിനു തുല്യമാണ്. ധർണ യു. ഡി.എഫ് ചെയർമാൻ കെ എം പൗലോസ് ഉദ് ഘാടനം ചെയ്തു.മുസ്ലിംലിഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ബഷീർ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡന്റ് സണ്ണി കാപ്പാട്ടുമല മുഖ്യപ്രഭാഷണം നടത്തി.
സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ റിയാനസ് സുബൈർ ,സിബി ചിരണ്ടായത്, ദളിത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് കുമാരൻ കരിമ്പിൽ,ബാബു പെരിയപ്പുറം,എം ഭാസ്കരൻ പട്ടരാട്,സി മുഹമ്മദ്, ഹർഷിദ് നൂറാംതോട് ,സുഹൈൽ കുറുങ്ങോട് എന്നിവർ പ്രസംഗിച്ചു.
إرسال تعليق