കോടഞ്ചേരി :
മലബാർ റിവർ ഫെസ്റ്റിവെല്ലിന്റെ ഭാഗമായുള്ള ഓഫ് റോഡ് നാഷണൽ ചാമ്പ്യൻഷിപ്പ് കേരള അഡ്വഞ്ചർ ട്രോഫി സീസൺ മൂന്നിന് കോടഞ്ചേരിയിൽ തുടക്കമായി. കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഫ്ലാഗ് ഓഫ് ചെയ്തു.
കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ഡി.ടി.പി.സിയും കേരള അഡ്വഞ്ചർ സ്പോർട്സ് ക്ലബ്ബും കോടഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി നിരന്നപാറ ഇരൂൾക്കുന്ന് തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ സംഘടിപ്പിക്കുന്ന ഓഫ് റോഡ് ചാമ്പ്യൻഷിപ്പിൽ 80 ഓളം എസ്.യു.വികളാണ് പങ്കെടുക്കുന്നത്. കേരളത്തിന് പുറമേ ഇന്ത്യയിലെ നാഷണൽ ഓഫ് റോഡ് മത്സരങ്ങളിൽ പങ്കെടുത്ത താരങ്ങളും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.
മത്സരങ്ങൾ ഇന്ന് (ആഗസ്ത് 13) സമാപിക്കും.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, വാർഡ് മെമ്പർ ജോർജുകുട്ടി വിളക്കുന്നേൽ, ഇവന്റ് ഓർഗനൈസർ റോഷൻ കൈനടി, കേരള അഡ്വഞ്ചർ ടൂറിസം സി ഇ ഒ ബിനു കുര്യാക്കോസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
إرسال تعليق