തിരുവമ്പാടി:
റോഡ് സുരക്ഷയെ മുൻനിർത്തിക്കൊണ്ട് റോഡ് സുരക്ഷാ ബോധവൽക്കരണ സെമിനാറുകൾ, മുന്നറിയിപ്പ് ബോർഡുകൾ തുടങ്ങി വിവിധ പദ്ധതികളെ ചേർത്തുകൊണ്ട് റോട്ടറി ക്ലബ്ബ് തിരുവമ്പാടി SAFE DRIVE - SAVE LIFE പദ്ധതി ആരംഭിച്ചു. 

പോലീസ്, മോട്ടോർവാഹന ഡിപ്പാർട്ട്മെന്റുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുമായി സഹകരിച്ചാണ് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. 

റോഡ് അപകടങ്ങൾ പതിവായ ഒറ്റപ്പൊയിൽ ജംഗ്ഷനിൽ റോഡ് സുരക്ഷയെ മുൻനിർത്തി റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചുകൊണ്ട് തിരുവമ്പാടി പോലീസ് സബ് ഇൻസ്പെക്ടർ ഇ. കെ. രമ്യ പദ്ധതി ഉദ്ഘാടനം ചെയ്തു.

 റോട്ടറി തിരുവമ്പാടി പ്രസിഡണ്ട് P. T ഹാരിസിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് ഭാരവാഹികളായ ഡോ. ബെസ്റ്റി ജോസ്, ദീപു തോമസ് അഴകത്ത്, ബേബി ആലക്കൽ, നിതിൻ ജോയ്,  റെജി മത്തായി, സിവിൽ പോലീസ് ഓഫീസർമാരായ സുബീഷ്, ലതീഷ് എന്നിവർ പ്രസംഗിച്ചു.

Post a Comment

أحدث أقدم