കോടഞ്ചേരി :
വേളങ്കോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷപരിപാടികൾ ഗംഭീരമായി സംഘടിപ്പിച്ചു. ക്ലാസ്സ് അടിസ്ഥാനത്തിലുള്ള പൂക്കള മത്സരത്തോടെ ആഘോഷ പരിപാടികൾക്കു തുടക്കം കുറിച്ചു.
ഓണാഘോഷ പൊതുപരിപാടി സ്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ എല്ലാവർക്കും സ്വാഗതം ആശംസിച്ചു കൊണ്ട് ആരംഭിച്ചു.
സ്കൂൾ പിടിഎ പ്രസിഡന്റ് ഷിജി ആന്റണി അദ്ധ്യക്ഷനായ ചടങ്ങിൽ ഓണസന്ദേശം കോടഞ്ചേരി ഗവ. കോളേജ് കൊമേഴ്സ് വിഭാഗം മേധാവി ഡോ. മോഹൻദാസ് നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി റോഷൻ ചാക്കോ ഏവർക്കും നന്ദി അറിയിച്ചു.
ചടങ്ങിൽ അധ്യക്ഷപദം അലങ്കരിച്ച പി ടി എ പ്രസിഡന്റ് ഷിജി ആന്റണിയ്ക്കും ഓണസന്ദേശം നൽകിയ മോഹൻദാസ് സാറിനും മാവേലി ബ്രിന്റോ റോയിയും വാമനൻ അലൻ ബിജുവും ചേർന്ന് ഓണാസമ്മാനങ്ങൾ കൈമാറി.
തുടർന്ന് വിദ്യാർത്ഥിനികളുടെ മെഗാ തിരുവാതിര സ്കൂൾ അങ്കണത്തിൽ അരങ്ങേറി.
ക്ലാസ്സ് അടിസ്ഥാനത്തിൽ ലുള്ള ഓണപ്പാട്ട് മത്സരം, സുന്ദരിക്ക് പൊട്ടുതൊടീൽ , കലം തല്ലി പൊട്ടിക്കൽ,
കുപ്പിയിൽ വെള്ളം നിറക്കൽ, വടംവലി തുടങ്ങി രസകരമായ ഓണക്കളികളും സംഘടിപ്പിച്ചു.
എൻഎസ്എസ് വളണ്ടിയേഴ്സിന്റെ തട്ടിക്കൂട്ട് തട്ടുകടയും, രണ്ടാം വർഷ വിദ്യാർത്ഥികളായ ഫ്രാൻസിസ്, ഷാരോൺ എന്നിവർ ചേർന്നുള്ള കുലിക്കി സർബത്ത് കടയും ഓണാഘോഷത്തിന്റെ രുചിക്കുട്ടിനു മാധുര്യമേകി.
മത്സരയിനങ്ങൾക്കു ശേഷം വിദ്യാർത്ഥികൾ വീടുകളിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന ഓണ വിഭവങ്ങൾ കൊണ്ട് ഓണ സദ്യ കെങ്കേമമായി നടത്തി.
അദ്ധ്യാപികയും മാനേജ്മെന്റ് പ്രതിനിധിയുമായ സിസ്റ്റർ സുധർമ്മ എസ് ഐ സി സമ്മാനർഹർക്ക് വിവിധ സമ്മാനങ്ങൾ നല്കി ആദരിച്ചു.
വേളങ്കോട് സെന്റ് ജോർജസ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും 2023 വർഷത്തിലെ ഓണത്തെ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒത്തൊരുമയുടെയും ആഘോഷമാക്കി മാറ്റി.
إرسال تعليق