പുതുപ്പാടി :
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഗാന്ധി പഥം തേടി എന്ന പഠന പോഷണ യാത്രയിലേയ്ക്ക് പുതുപ്പാടി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി എ.വി. അലക്സിന് സ്കൂൾ പി.ടി.എ.യുടെയും സ്റ്റാഫ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ അനുമോദനവും യാത്രയയപ്പും നൽകി.
പോർബന്തർ മുതൽ ഡൽഹി വരെയുള്ള യാത്രയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച പ്രസ്തുത വിദ്യാർത്ഥിയ്ക്ക് സ്ക്കൂൾ ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ വെച്ച് ഉപഹാരവും നൽകുകയുണ്ടായി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നജ്മുന്നീസ ഷെരീഫ് മുഖ്യാതിഥിയായിരുന്നു. പുലർകാലം വിദ്യാഭ്യാസ ജില്ല കോർഡിനേറ്റർ ജ്യോതി ടീച്ചർ പദ്ധതി വിശദീകരണം നിർവ്വഹിച്ചു. ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ പ്രിയ പ്രോത്താസിസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ
പി.ടി.എ. പ്രസിഡണ്ട് അഷറഫ് ഒതയോത്ത് ആധ്യക്ഷ്യം വഹിച്ചു.
ഷിജു ഐസക് (ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്) ഉഷ വിനോദ് (വാർഡ് മെമ്പർ അമൽ രാജ് (വാർഡ് മെമ്പർ ) ബിജു വാച്ചാലിൽ (വികസന സമിതി ചെർമാൻ) ശ്യാം കുമാർ .
ഇ. (ഹെഡ് മാസ്റ്റർ) ഷാഫി വളഞ്ഞ പാറ ( മെമ്പർ പി.ടി.എ ) ദിനേശൻ പൂനൂർ (സ്റ്റാഫ് സെകട്ടറി) മുജീബ്.എ. (സീനിയർ അസിസ്റ്റന്റ് ) ബിജി ടീച്ചർ (എൻ.എസ്.എസ്. കോർഡിനേറ്റർ) മനോജ് സക്കറിയ, ജോർജ്ജ് വർഗ്ഗീസ്, റഷീദ്.എം., എന്നിവർ ആശംസകളർപ്പിച്ചു.
ചടങ്ങിൽ പുലർകാലം കോർഡിനേറ്റർ എം.കെ.പ്രകാശ് വർമ നന്ദി രേഖപ്പെടുത്തി.
إرسال تعليق