തിരുവനന്തപുരം : ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിലെ പ്രത്യേക പരാമർശത്തിന് അവാർഡിന് അർഹനായതിൽ പ്രതികരിച്ച് നടൻ ഇന്ദ്രൻസ്. സംസ്ഥാന ചലച്ചിത്ര അവാർഡ് കിട്ടാത്തതിലെ ദുഃഖം ദേശീയ പുരസ്‌കാര ലബ്ധിയോടെ മാറിയില്ലേയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് ' അവാർഡ് കിട്ടുമ്പോൾ സന്തോഷവും കിട്ടാത്തപ്പോൾ വിഷമവും. 

മനുഷ്യരല്ലേ, സ്വാഭാവികം' എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
 അഭിനയജീവിതത്തിൽ നേരത്തെ ഉത്തരവാദിത്തമുണ്ട്. 

കോവിഡ് കാലത്തെ കഷ്ടപ്പാടിന്റെ ഫലം നേരത്തെ ജനങ്ങളിൽനിന്നും കിട്ടിയിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രൻസിന് ജൂറിയുടെ പ്രത്യേക അവാർഡ് കിട്ടിയത്.


 സംസ്ഥാന അവാർഡ് കിട്ടാത്തപ്പോൾ സങ്കടമുണ്ടായിരുന്നില്ലെങ്കിലും ഇപ്പോൾ അതീവ സന്തോഷമുണ്ടെന്ന് ഇന്ദ്രൻസിന്റെ ഭാര്യ പറഞ്ഞു.

Post a Comment

أحدث أقدم