കൂടരഞ്ഞി :

മലയോര ഹൈവേ നിർമാണത്തിനുവേണ്ടി നവീകരണം ആരംഭിച്ച പോസ്റ്റ് ഓഫിസ് ജംക്‌ഷൻ റോഡിന്റെ പ്രവൃത്തി നീളുന്നു. വ്യാപാരികളും യാത്രക്കാരും ദുരിതത്തിൽ. പ്രവൃത്തി ആരംഭിച്ചിട്ട് 6 മാസമായിട്ടും എങ്ങുമെത്തിയിട്ടില്ല. റോഡ് ടാർ ചെയ്യാത്തതിനാൽ പൊടിശല്യമുണ്ട്. വാഹനങ്ങൾ പോകുമ്പോൾ കല്ലുകൾ തെറിക്കുന്നതും പതിവാണ്. നിർമാണത്തിനിറക്കിയ മെറ്റൽ, എംസാൻഡ്, മുന്നറിയിപ്പ് ബോർഡുകൾ എന്നിവ റോഡരികിൽ കൂട്ടിയിട്ടിരിക്കുകയാണ്.


3 സ്കൂളുകളിലേക്കുള്ള ആയിരക്കണക്കിനു കുട്ടികൾ സഞ്ചരിക്കുന്ന ജംക്‌ഷൻ സ്ഥിരം അപകടമേഖലയായി.

എത്രയും പെട്ടെന്ന് പണി തീർന്നു കിട്ടിയാൽ നന്നായിരുന്നുന്ന്  നാട്ടുകാർ അഭിപ്രായപ്പെട്ടു.

Post a Comment

أحدث أقدم