കൂടരഞ്ഞി : കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ  ബിഗ് ക്യാൻവാസ് ഒരുക്കി.   

               യുദ്ധവിരുദ്ധ സന്ദേശം ചിത്ര രൂപത്തിൽ പകർത്തിക്കൊണ്ട് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആദർശ് ജോസഫ് ബിഗ് ക്യാൻവാസിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. 

     സ്കൂൾ അസി.മാനേജർ ഫാ. ആന്റണി പുത്തൂർ കുട്ടികൾക്ക് യുദ്ധവിരുദ്ധ സന്ദേശം നൽകി. പ്രിൻസിപ്പാൾ ശ്രീ. ബോബി ജോർജ്, ഹെഡ്മാസ്റ്റർ ശ്രീ. സജി ജോൺ, പി.ടി.എ പ്രസിഡന്റ് ശ്രീ. ജോസ് ഞാവള്ളിൽ സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ ശ്രീമതി ജിസ് ടോം, ശ്രീ. ഷിന്റോ മാനുവൽ എന്നിവർ പ്രസംഗിച്ചു.

      സ്കൂൾ സ്റ്റഡി പാർക്കിൽ 30 മീറ്ററിലധികം നീളത്തിൽ തയ്യാറാക്കിയ ബിഗ് ക്യാൻവാസിൽ യുപി, ഹൈസ്കൂൾ വിഭാഗത്തിൽ നിന്നായി 200 ലധികം കുട്ടികൾ ലോക സമാധാനത്തിനായി അണിചേരാൻ ആഹ്വാനം ചെയ്തു കൊണ്ട് ചിത്രങ്ങൾ വരച്ചു. തുടർന്ന് JRC കുട്ടികൾ യുദ്ധവിരുദ്ധ സന്ദേശം നൽകികൊണ്ടുള്ള ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

Post a Comment

أحدث أقدم