മുക്കം നഗരസഭയിലെ ഏറ്റവും മികച്ച വിദ്യാർഥി കർഷകനുള്ള പുരസ്കാരം നഗരസഭ ചെയർമാൻ പിടി ബാബുവിൽ നിന്നും വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി കൃഷാനു വിനോദ് ഏറ്റുവാങ്ങുന്നു.

തിരുവമ്പാടി : ജൈവ പച്ചക്കറി കൃഷിയിൽ മികച്ച മാതൃകകൾ സൃഷ്ടിച്ച് ഒട്ടേറെ അംഗീകാരങ്ങളും അവാർഡുകളും നേടിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിനും മികച്ച കുട്ടി കർഷകനായി തെരഞ്ഞെടുത്ത സ്കൂളിലെ വിദ്യാർഥിക്കും നഗരസഭയുടെയും കൃഷിഭവന്റെയും പുരസ്കാരം ലഭിച്ചു.

കൃഷിഭവന്റെ സ്ഥാപന പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി സ്കൂൾ അങ്കണത്തിൽ കരനെല്ലും ചോളവും എള്ളും കാരറ്റും വിവിധ ഇനം പച്ചക്കറികളുമൊക്കെ വിളയിച്ച് ഹരിത വിദ്യാലയ അന്തരീക്ഷമൊരുക്കിയ സ്കൂളിനും വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും എന്ന സ്കൂൾ പദ്ധതി പ്രകാരം വീട്ടിൽ മികച്ച രീതിയിൽ കൃഷി നടത്തി നഗര സഭയിലെ ഏറ്റവും മികച്ച കുട്ടിക്കർഷകനായി തെരഞ്ഞെടുത്ത ഏഴാം ക്ലാസ് വിദ്യാർഥി കൃഷാനു വിനോദിനുമാണ് അംഗീകാരങ്ങൾ ലഭിച്ചത്.

നഗരസഭ ചെയർമാൻ പി ടി ബാബു പുരസ്കാരം വിതരണം ചെയ്തു. വിദ്യാലയ അംഗീകാരം പ്രധാനാധ്യാപകൻ ജെയിംസ് ജോഷിയും കുട്ടി കർഷകനുള്ള പുരസ്കാരം കൃഷാനു വിനോദും ഏറ്റുവാങ്ങി.

കൃഷി ഓഫീസർ ടിൻസി ടോം, ഡപ്യൂട്ടി ചെയർമാൻ ചാന്ദിനി, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സത്യനാരായണൻ മാസ്റ്റർ, റുബീന കെ കെ നഗരസഭാംഗം വേണു കല്ലുരുട്ടി എന്നിവർ പ്രസംഗിച്ചു.

Post a Comment

أحدث أقدم