കോടഞ്ചേരി:
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ പഞ്ചായത്തിൻ്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് ഭരണസമിതി 10 ലക്ഷം രൂപ അനുവദിച്ച് ടോയ്ലറ്റ് കോംപ്ലക്സ് നിർമ്മിച്ചു നൽകി.
കോടഞ്ചേരി പഞ്ചായത്ത് വാർഡ് മെമ്പർ വാസുദേവൻ മാസ്റ്റർ സ്വാഗതം ചെയ്ത പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി പുതുതായി നിർമ്മിച്ച ടോയ്ലറ്റ് കോംപ്ലക്സിൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ചിന്ന അശോകൻ അദ്ധ്യക്ഷയായ ചടങ്ങിൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോർജ് നന്ദിയർപ്പിച്ചു.
എൻട്രൻസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടി തൃശൂർ - തിരുവനന്തപുരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ എം.ബി.ബി.സ് - ന് അഡ്മിഷൻ ലഭിച്ച, 2020 - 22 പ്ലസ്ടു സയൻസ് ബാച്ചിലെ വിദ്യാർത്ഥികളായ മുഹമ്മദ് ജാസിം,കോളിൻ ജോസ്,നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് - എഞ്ചിനീയറിംഗ് അഡ്മിഷനെടുത്ത സഞ്ജയ് ബെന്നി എന്നിവരെ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി മെമൻ്റൊ നൽകി ചടങ്ങിൽ അനുമോദിച്ചു.
സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ സ്നേഹോപഹാരം സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ,കോടഞ്ചേരി പഞ്ചായത്ത് ഭരണസമിതിക്ക് കൈമാറി നന്ദിയറിയിച്ചു.
വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് പെരിമ്പള്ളി,ക്ഷേമകാര്യ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ,അസിസ്റ്റൻ്റ് എഞ്ചിനീയർ അർച്ചന സി.ജെ,പി.ടി.എ പ്രസിഡൻ്റ് മാത്യു ചെമ്പോട്ടിക്കൽ,വൈസ് പ്രിൻസിപ്പൽ വിജോയ് തോമസ് എന്നിവർ ചടങ്ങിന് ആശംസയർപ്പിച്ച് സംസാരിച്ചു.അദ്ധ്യാപകരായ ലീന സക്കറിയാസ്,ഷീൻ.പി.ജേക്കബ്,അഖിൽ ടോം മാത്യു,അദ്ധ്യാപക -അനദ്ധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
إرسال تعليق