തിരുവമ്പാടി:
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും റോട്ടറി ക്ലബ്ബ് തിരുവമ്പാടി യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നാഷണൽ റ്റുബാക്കോ കൺട്രോൾ പ്രോഗ്രാം
ഉയരെ
പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും ഉപന്യാസ രചനാ മത്സര വിജയികൾക്ക് സമ്മാനദാനവും നടത്തി.
സേക്രഡ് ഹാർട്ട് യു.പി.സ്കൂളിൽ വെച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എ.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് പി.ടി ഹാരിസ് അധ്യക്ഷത വഹിച്ചു.
മുഖ്യാതിഥിയായ ജനകീയ ആരോഗ്യ പ്രവർത്തകൻ സി.ടി.ഗണേശൻ,കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പ്രിയ കെ വി എന്നിവർ ക്ലാസ്സ്എടുത്തു.
വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി അബ്രഹാം,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ ,വാർഡ് മെമ്പർ ഷൗക്കത്തലി കൊളത്താറ്റിൽ, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ സുനിൽ പോൾ , റോട്ടറി ക്ലബ്ബ് ഭാരവാഹികളായ ഡോ. ബെസ്റ്റി ജോസ്, ഡോ.എൻ എസ് സന്തോഷ് ,എ .ജെ തോമസ് എന്നിവർ സംസാരിച്ചു.
إرسال تعليق