കോടഞ്ചേരി :
വേളംകോട് സെൻ്റ് ജോർജ്ജ്സ് ഹയർ സെക്കണ്ടറി സ്ക്കൂൾ NSS യൂണിൻ്റെ നേതൃത്വത്തിൽ 77-മത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക പരിപാടികളുടെ സമാപനത്തിന്റെ ഭാഗമായി ദേശീയതലത്തിൽ എൻഎസ്എസ് നിർദ്ദേശിച്ച പരിപാടിയായ *മേരി മിട്ടി മേര ദേശ്* - ഓരോ പഞ്ചായത്തിലും ഒരു വിദ്യാലയം തെരഞ്ഞെടുത്ത് 75 വൃക്ഷത്തൈകൾ നട്ടുകൊണ്ട് പരിപാലിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവ്വഹിച്ചു.
സ്ക്കൂൾ പിടിഎ പ്രസിഡണ്ട് ഷിജി ആൻറണി, വാർഡ് മെമ്പർ വാസുദേവൻ മാസ്റ്റർ എന്നിവരും വൃക്ഷത്തൈകൾ നട്ടു കൊണ്ട് വിദ്യാർത്ഥികൾക്ക് പ്രചോദനമായി.
എൻ എസ് എസ് വോളണ്ടിയേഴ്സ് അവതരിപ്പിച്ച ദേശഭക്തിഗാനങ്ങൾ ചേർത്തിണക്കിയ നൃത്തശിൽപ്പം വേറിട്ടതും ഹൃദ്യവുമായ അനുഭവമായി.
പ്ലസ് ടു സയൻസ് വിദ്യാർഥിനി അലെന അനിൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
എൻഎസ്എസ് വളണ്ടിയർ ലീഡേഴ്സ് ഫേബ മത്തായി, ഗൗതം പി രാജു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സ്മിത കെ, സി. സുധർമ എസ്ഐ സി, റാണി ആൻ ജോൺസൺ, ജിൻസ് ജോസ്, പ്രിൻസിപ്പൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
إرسال تعليق