തിരുവമ്പാടി :
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ അഴിമതി ഭരണത്തിനെതിരെ ഡി വൈ എഫ് ഐ തിരുവമ്പാടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
വയോജനങ്ങൾക്ക് കട്ടിൽ വാങ്ങിയതിലും ജലജീവൻ മിഷൻ ടാങ്കിന് സ്ഥലം വാങ്ങിയതിലും കോൺഗ്രസ് ഓഫീസ് നിർമ്മിക്കാൻ സർക്കാർ സ്ഥലം വകയിരുത്തിയതും,കെട്ടിടങ്ങളിൽ ലൈസൻസ് നൽകുന്നതിലും ഉൾപ്പെടെ അഴിമതി സൂചിപ്പിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
സമരം ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം ഇ. അരുൺ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കമ്മറ്റി അംഗം ജിബിൻ പി ജെ, അജയ് ഫ്രാൻസി ,മേഖല സെക്രട്ടറിമാരായ നിസാർ സി എം,ഫസൽ ,റിയാസ്,രതീഷ്, എസ്എഫ്ഐ ഏരിയ പ്രസിഡൻ്റ് മിഥുൻ സാരംഗ്,മോബിൻ പി എം,മേവിൻ പി സി, ധനൂപ് തുടങ്ങിയവർ സംസാരിച്ചു.
إرسال تعليق