ചിങ്ങം ഒന്ന് കർഷക വഞ്ചനാദിനം ആയി ആചരിക്കും.


താമരശ്ശേരി: കേരളത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നവരാണ് കർഷകരെന്ന് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേൽ. 
കർഷകരുടെ ആവശ്യങ്ങൾ ഉന്നയിച്ച് സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും ബിഷപ്പ് പറ‍ഞ്ഞു.

കേന്ദ്ര സർക്കാരിനെതിരെ കൂടിയായിരിക്കും സമരം. കർഷകർ സമ്മർദ്ദ ശക്തിയാകാൻ പരിശ്രമിക്കും. ചിങ്ങം ഒന്ന് കർഷക വഞ്ചനാദിനം ആയി ആചരിക്കും. കർഷക സംഘടനകളെ ഒന്നിച്ചുനിർത്തിയാകും പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു.

മദ്യത്തിനെതിരെ ശക്തമായ പോരാട്ടം നടത്താത്ത ജനതക്ക് നിലനിൽപ്പില്ല. ശമ്പളം കൊടുക്കാൻ മദ്യത്തിൽ നിന്നുള്ള വരുമാനം വേണ്ടി വരുന്നത് ശോചനീയമാണെന്നും ബിഷപ് കൂട്ടിച്ചേർത്തു.

Post a Comment

أحدث أقدم