തിരുവമ്പാടി
സമൂഹത്തിലെ
ഭിന്നശേഷിക്കാരും കിടപ്പ് രോഗികളുമായ വിദ്യാർത്ഥികൾക്ക് ആവശ്യമായ ദൈനം ദിന മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു കൊണ്ട് കരുതലിന്റെ കരങ്ങളുമായി സേക്രഡ് ഹാർട്ട് എച്ച്. എസ്സിൽ ജീവാമൃതം പദ്ധതി.

 തങ്ങൾക്ക് ദൈവം തന്ന കുരുന്നുകൾക്ക് മാനസിക ,ശാരീരിക രോഗങ്ങൾ വിടാതെ പിൻതുടരുമ്പോൾ തോരാ കണ്ണുനീരിന്റെ നീർക്കയത്തിൽ ജീവിതം ഇരുളടയുമ്പോൾ അലിവിന്റെ നീർച്ചാലുകളായി മാറികൊണ്ട് പ്രകാശനാളമായി മാറാൻ കഴിഞ്ഞത് സേക്രഡ് ഹാർട്ട്  വിദ്യാലയത്തെ സംബന്ധിച്ച്   പുണ്യമാണ്. മരുന്ന് അന്നം പോലെ ജീവിതത്തിന്റെ ഭാഗമാകുമ്പോൾ ഇതിനായി പണം കണ്ടെത്തേണ്ട രക്ഷിതാക്കൾ എന്നും ദുരിതക്കയത്തിലാണ്.

 ജീവിതത്തിന്റെ സുന്ദര നിമിഷങ്ങൾ ഒരിക്കൽ പോലും ആസ്വദിക്കാനാവാത്ത നിർദ്ധന കുടുംബങ്ങൾക്ക്  വർഷം മുഴുവൻ ദൈനം ദിനമരുന്നുകൾ സൗജന്യമായി നൽകി കൊണ്ട് നൻമയുടെ ഉറവ വറ്റാത്ത  സഹജീവികളായി മാറുകയായിരുന്നു സേക്രഡ് ഹാർട്ട് കുടുംബം .  ജീവാമൃതം പദ്ധതിയിൽ 10 കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് സൗജന്യമായി മരുന്നുകൾ വിതരണം ചെയ്യുന്നത്. 

സ്കൂൾ മാനേജർ റവ.ഫാ. തോമസ് നാഗപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

 ഹെഡ്മാസ്റ്റർ സജി തോമസ് .പി, പ്രിൻസിപ്പൽ വിപിൻ എം. സെബാസ്റ്റ്യൻ, ലിസി മാളിയേക്കൽ, ജെമീഷ് സെബാസ്റ്റ്യൻ, ഷീജ സണ്ണി, ടിയാര സൈമൺ,അമല വർഗ്ഗീസ്, സി. ലിനറ്റ്, വി.ട്രോയമ്മ,ടെജി സെബാസ്റ്റ്യൻ, ജിബി ജോസ്,ടോംസ് റ്റി സൈമൺ, ഫെബിൻ ജോർജ്,
ഷെറീന വർഗ്ഗീസ്, ജാസ്മിൻ ജോർജ് , എം.വി മേരി , ജോസ് ന ജോസ്, സിസ്റ്റർ ബീന മോൾ കെ.ജെ, ലിൻസി ജോസഫ് എന്നിവർ പങ്കാളികളായി.

Post a Comment

أحدث أقدم