മുക്കം : മുത്തേരി ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ചയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂളപ്പൊയിൽ പൈറ്റൂളിച്ചാലിൽ മുസ്തഫ (51) ആണ് മരിച്ചത്.
മുത്തേരിയിലെ ഹോട്ടലിൽവച്ചാണ് ഇയാൾ ഭാര്യ ജമീലയെ വെട്ടിപ്പരിക്കേൽപ്പിച്ചത്.
കാഞ്ഞിരമുഴിക്കു സമീപം ഇന്നു രാവിലെയാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മുസ്തഫയുടെ ആക്രമണത്തിൽ മുഖത്തും കൈയ്ക്കും പരുക്കേറ്റ ജമീല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് മുസ്തഫ ജമീലയെ ആക്രമിച്ചത്.
കുടുംബ വഴക്കിനെ തുടർന്നായിരുന്നു ആക്രമണം.
ഭാര്യയെ വെട്ടിയശേഷം ഇയാൾ ഓടി രക്ഷപ്പെട്ടിരുന്നു.
മുസ്തഫയ്ക്കായി തിരച്ചിൽ നടക്കുന്നതിനിടെയാണ് ആക്രമണം നടന്ന ഹോട്ടലിൽനിന്നും മൂന്നു കിലോമീറ്ററോളം അകലെ കാഞ്ഞിരമുഴിയിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിനടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളേജിലേക്ക് അയച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)"
إرسال تعليق