കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ ഭൂമിയുള്ള ഭവനരഹിതരായ 336 കുടുംബങ്ങൾക്ക് സ്വന്തമായ ഒരു പാർപ്പിടം നിർമ്മിക്കാൻ ആവശ്യമായ സാമ്പത്തിക സഹായം സമയബന്ധിതമായി ലഭ്യമാക്കുന്നതിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഹഡ്കോയിൽ നിന്നും രണ്ടരക്കോടി രൂപ ലോണെടുത്ത് ഗുണഭോക്താക്കൾ ഭവന നിർമ്മാണത്തിന് വിവിധ ഘട്ടങ്ങളായി നൽകി നിർമ്മിച്ച വീടുകളുടെ താക്കോൽദാനവും രണ്ടാംഘട്ട ഗുണഭോക്ത സംഗമവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട 220 ഗുണഭോക്താക്കളുടെ സംഗമമാണ് സംഘടിപ്പിച്ചത്.
സംസ്ഥാന സർക്കാർ വിഹിതമായി ഒരു ലക്ഷം രൂപയാണ് ലഭിക്കുന്നത്.
ബാക്കിവരുന്ന മൂന്നുലക്ഷം രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിന്റെ നിർബന്ധിത വകയിരുത്തലായ 20% ഉപയോഗിച്ചുകൊണ്ടും കുറവുള്ള തുക സർക്കാർ ഗ്യാരണ്ടിയിൽ ഹഡ്കോയിൽ നിന്നും പലിശരഹിത വായ്പവായായി ലഭ്യമാക്കിയുമാണ് പദ്ധതി നടപ്പിലാക്കുന്നത്.
നിലവിൽ ലൈഫ് 2020 ഭവന പദ്ധതിക്ക് വേണ്ടി ഗ്രാമപഞ്ചായത്ത് രണ്ടു കോടി രൂപ ചിലവഴിച്ചിട്ടുണ്ട്.
കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ നിലവിൽ 110 വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിച്ചു വരുന്നു.
രണ്ടാംഘട്ടമായി 60 വീടുകൾ കൂടി ഉടനെ എഗ്രിമെൻറ് വെച്ച് നിർമ്മാണ പ്രവർത്തി ആരംഭിക്കുന്നതാണ്.
ഒന്നാംഘട്ടത്തിൽ നിർമ്മാണം പൂർത്തീകരിച്ച 14 വീടുകളിൽ 11 വീടുകളുടെ താക്കോൽദാനം ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് കൈമാറി.
വൈസ് പ്രസിഡണ്ട് ചിന്നാ അശോകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസ് പെരുമ്പള്ളി, റിയാനസ് സുബൈർ, സിബി ചിരണ്ടായത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, വാസുദേവൻ ഞാറ്റുകാലായിൽ, ജോർജുകുട്ടി വിളക്കുന്നേൽ, റോസിലി മാത്യു, ഷാജി മുട്ടത്ത്, സിസിലി ജേക്കബ്, വനജ വിജയൻ,സൂസൻ കേഴപ്ലാക്കൽ, ലീലാമ്മ കണ്ടത്തിൽ, റോസമ്മ കൈത്തുങ്കൽ, റീന സാബു, സെക്രട്ടറി ഇൻ ചാർജ് ബ്രിജേഷ് കുമാർ, വി ഇ ഒ മാരായ വിനോദ് വർഗീസ്, ഫസീല എന്നിവർ ആശംസകൾ അർപ്പിച്ചു.
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ 150 ൽ പരം ലൈഫ് ഗുണഭോക്താക്കൾ സംഗമത്തിൽ പങ്കെടുത്തു.
إرسال تعليق