തിരുവമ്പാടി :
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പഠന പോഷണ യാത്രയായ 'ഗാന്ധി പഥം തേടി 'യാത്രയ്ക്ക് പുല്ലുരാം പാറ സെന്റ് ജോസഫ് സ് ഹൈ സ്കൂളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അരുൺ വിൽ‌സനെ ചടങ്ങിൽ ആദരിച്ചു.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ മേഴ്‌സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ ബോസ് ജേക്കബ് മുഖ്യ പ്രഭാഷണം നടത്തുകയും പുരസ്‌കാരങ്ങൾ നൽകുകയും ചെയ്തു.

ഹെഡ് മാസ്റ്റർ ജോളി ഉണ്ണിയേപ്പിള്ളിൽ, പി ടി എ പ്രസിഡന്റ്‌ വിൽ‌സൺ താഴത്തു പറമ്പിൽ, സീനിയർ അസിസ്റ്റന്റ് ബീന പോൾ, അരുൺ വിൽസൺ എന്നിവർ പ്രസംഗിച്ചു.

Post a Comment

أحدث أقدم