കോടഞ്ചേരി:
ചാലിപ്പുഴയുടെ സൗന്ദര്യം ക്യാൻവവാസിൽ പകർത്തി ചിത്രകാരന്മാർ.പുഴയും, പാറക്കൂട്ടങ്ങളും, പച്ചപ്പും, നീലാകാശവും വാട്ടർ കളറിൽ കലാരന്മാർ ക്യാൻവാസിൽ ചാലിച്ചെഴുതിയപ്പോൾ ഇരട്ടി മനോഹാരിതമായി.
ഓഗസ്റ്റ് 4, 5, 6 തീയതികളിൽ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഒൻപതാമത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ്ങ് ചാംപ്യൻഷിപ്പിന്റെ മുന്നോടിയായി കേരള ചിത്രകലാ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റി , കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ഡിടിപിസി എന്നിവർ സംയുക്തമായി സംഘടിപ്പിച്ചതായിരുന്നു ചിത്രരചനാ ക്യാമ്പ്.5 സ്ത്രീകളും 25 പുരുഷന്മാരുമടക്കും 30 കലാകാരന്മാർ ക്യാമ്പിൽ പങ്കെടുത്തു.
കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കേരള ചിത്രകല പരിഷത്ത് കോഴിക്കോട് ജില്ലാ സെക്രട്ടറി ജോയ് ലോനപ്പൻ, ഷെല്ലി മാത്യു, പോൾസൺ ജോസഫ് , ചിത്രകലാ പരിഷത്ത് പ്രസിഡന്റ് റോയ് കാരാത്ര എന്നിവർ പ്രസംഗിച്ചു.
കയാക്കിങ് താരങ്ങൾ പുഴയിലൂടെ പരിശീലനം നടത്തുമ്പോൾ തന്നെ പുഴയോരത്ത് ഇരുന്നു ചിത്രകാരമാർ കയാക്കിങ്ങും ചാലിപ്പുഴയുടെ മനോഹാരിതയും ക്യാൻവാസിൽ പകർത്തുന്നത് കൗതക കാഴ്ചയായി.
إرسال تعليق