കൂടരഞ്ഞി :
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് കർഷക ദിനാചരണം കാർഷിക മേഖലയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കർഷക കാരണവൻമാരുടെ മഹനീയ സാന്നിധ്യത്തിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. പി. ജമീല മുഖ്യാഥിതിയായ ചടങ്ങിൽ വെച്ച് വിവിധ കാർഷിക മേഖലകളിൽ നിന്നുള്ള പതിമൂന്ന് കർഷകരെ പൊന്നാടയണിയിച്ചു ആദരിച്ചു.
ആദരിക്കപ്പെട്ട കർഷകർക്ക് മൊമെന്റോയും
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഹാരം നൽകി.
ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് മാവറ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ വി. എസ് രവീന്ദ്രൻ, റോസിലി ജോസ് വാർഡ് മെമ്പർമാരായ മോളി തോമസ് വാതല്ലൂർ ജോണി വാളിപ്ലാക്കൽ ബോബി ഷിബു എൽസമ്മ ജോർജ്ജ് ജറീന റോയ് സീന ബിജു ബിന്ദു ജയൻ സുരേഷ് ബാബു മുട്ടോളി കേരള ബാങ്ക് പ്രസിഡണ്ട് പി.എം തോമസ് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജിജി കട്ടക്കയം കാർഷിക വികസന സമിതി അംഗങ്ങളായ കെ എം അബ്ദുറഹിമാൻ ഷൈജു കോയിനിലം രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മുഹമ്മദ് പാതിപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
കാർഷിക ലോൺ സംബന്ധിച്ച്
SBI റീജ്യണൽ മാനേജർ കോഴിക്കോട് ശ്രീമതി. ധന്യ സദാനന്ദൻ കർഷകർക്ക് വിവരണം നൽകി.
കൃഷിഓഫീസർ പി. എം മൊഹമ്മദ് സ്വാഗതവും കാർഷിക വികസന സമിതി അംഗം പയസ് ജോസഫ് തീയാട്ടുപറമ്പിൽ നന്ദിയും പറഞ്ഞു.
إرسال تعليق