തിരുവമ്പാടി:
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയും ആരോപിച്ച് ഇതിനെതിരെ - എൽ ഡി എഫ് പഞ്ചായത്തു കമ്മറ്റിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ചും ധർണ്ണയും നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡണ്ടിൻ്റെ ചിട്ടി തട്ടിപ്പ്,
വയോജനങ്ങളുടെ കട്ടില് തട്ടിപ്പ്, ജലജീവൻ പദ്ധതിയുടെ സ്ഥലമെടുപ്പ് തട്ടിപ്പ്, കോൺഗ്രസ് ഓഫീസിൻ്റെ അനധികൃത നിർമ്മാണം, പഞ്ചായത്തു തോടുകൾ സ്വകാര്യ വ്യക്തികൾ കൈയ്യേറിയുള്ള നിർമ്മാണ തട്ടിപ്പ് -
ലൈഫ് ഭവനപദ്ധതി നടപ്പാക്കാത്തത്, അംഗനവാടി ക്രാഡിൽ പദ്ധതി ലാപ്സാക്കിയത് - തുടങ്ങിയവയ്ക്ക് പരിഹാരം ഉണ്ടാക്കണം എന്നാവശ്യപ്പെട്ടായിരുന്നു, മാർച്ചും ധർണ്ണയും.
മാർച്ച് പഞ്ചായത്ത് ഓഫീസ് കവാടത്തിൽ പോലീസ് തടഞ്ഞു.
തുടർന്നു നടന്ന ധർണ്ണ, സി പി എം - തിരുവമ്പാടി ഏരിയാ സെക്രട്ടറി - വിെ കെ വിനോദ് ഉത്ഘാടനം ചെയ്തു.
സി എൻ പുരുഷോത്തമൻ അധ്യക്ഷനായി.
ജോളി ജോസഫ്, അബ്രഹാം മാനുവൽ, ജോയി മ്ലാങ്കുഴി, ഗോപീ ലാൽ, പി ഫൈസൽ, ബേബി മണ്ണ പ്ലാക്കൽ, സജി ഫിലിപ്പ്, ഗണേഷ് ബാബു, കെ. ഡി ആൻറണി എന്നിവർ സംസാരിച്ചു.
വിവിധ അഴിമതികൾ സംബന്ധിച്ച് - വകുപ്പ് മന്ത്രി, വിജിലൻസ് ഡയറക്ടർ, ഡി ഡി പി - എന്നിവർക്ക് പരാതിയും സമർപ്പിച്ചു.
إرسال تعليق