താമരശ്ശേരി:
കിഴക്കോത്ത് ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ചിങ്ങം ഒന്ന് കർഷകദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജിതത്ത് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി വിനോദ് കുമാർ അധ്യക്ഷതവഹിച്ചു.
ഗ്രാമപഞ്ചായത്തിന്റെ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വഹീദ കയ്യലശ്ശേരി
.ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി എം രാധാകൃഷ്ണൻ, മുഹമ്മദ് മംഗലങ്ങാട്ട് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ജസ്ന അസ്സയിൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ഷിജി ഒ രളക്കോട് ബ്ലോക്ക് മെമ്പർ,കൃഷി വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ അഷ്റഫ് വി പി, ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ കെ കെ ജബ്ബാർ മാസ്റ്റർ, നസ്രി പി പി, കെ കെ അബ്ദുൽ മജീദ്, റംല മക്കാട്ടുപൊയിൽ, സി എം ഖാലിദ്, അർഷാദ് കിഴക്കോത്ത്, വി കെ അബ്ദുറഹ്മാൻ മാസ്റ്റർ, നസീമ ജമാലുദ്ദീൻ, ഇന്ദു സനിത്ത്, കെ മുഹമ്മദലി, പ്രിയങ്ക കരൂഞ്ഞിയിൽ, ജസീറ സിഡിഎസ് ചെയർപേഴ്സൺ, എം എ ഗഫൂർ മാസ്റ്റർ, നൗഷാദ് പന്നൂർ പ്രസിഡന്റ് സർവീസ് സഹകരണ ബാങ്ക് കിഴക്കോത്ത്, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു.
കൃഷി അസിസ്റ്റന്റ്റുക്കിയ, എസ് എച്ച് എം ഫീൽഡ് അസിസ്റ്റന്റ് ശബാന, സി എച്ച് എം ഫെസിലിറ്റേറ്റർ ഫാസില എന്നിവർ പങ്കെടുത്തു
ഗ്രാമപഞ്ചായത്ത് പരിധിയിലെ 18 കർഷകരെയും 36 വനിത കർഷക കൂട്ടായ്മകളെയും പ്രസ്തുത പരിപാടിയിൽ ആദരിച്ചു.
കൂടാതെ ബ്ലോക്ക് തലത്തിൽ കൃഷി ഉപന്യാസം മത്സരത്തിൽ യുപി സ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ നിമ ഹനൂൻ. വി. എം എം എ യു പി എസ് ആവിലോറ. വൈഗ ലക്ഷ്മി. ജി എം യു പി എസ് എളേറ്റിൽ എന്നിവർക്ക് ഉപഹാരവും നൽകി, പരിപാടിക്ക് അസിസ്റ്റന്റ് കൃഷി ഓഫീസർ സി കെ അബ്ദുൽ റഷീദ് സ്വാഗതവും കൃഷി അസിസ്റ്റൻറ് ഹസീന നന്ദിയും അർപ്പിച്ചു.
إرسال تعليق